പഞ്ചസാരയില്‍ മുടി, നഷ്ടപരിഹാരം 10000 രൂപ
ചെന്നൈ: ഒരു മുടിയുടെ വില പതിനായിരം രൂപയോ, അതേ പതിനായിരം രൂപ തന്നെ. എം ജി ശ്രീകുമാര്‍ പറയുന്ന പോലെ പറഞ്ഞാല്‍ കൃത്യം പൈനായിരം ഉര്‍പ്യ. പഞ്ചസാരപ്പാക്കറ്റില് ഒരു മുടി കിട്ടിയ ഉപഭോക്താവിനാണ് നഷ്ടപരിഹാരമായി 10000 രൂപ നല്കാന് ഉപഭോക്തൃഫോറം വിധിച്ചത്. ചെന്നൈയിലാണ് സംഭവം. ഒരു കിലോ പഞ്ചസാര വാങ്ങിയ ആളിനാണ് നഷ്ടപരിഹാരമായി ഈ തുക ലഭിക്കുക.
പെരമ്പൂരിലുള്ള സ്പെന്‍സര്‍ ഔട്ട്ലെറ്റില് നിന്നുമാണ് പരാതിക്കാരനായ ഈശ്വരന് എന്ന പി ജോതേശ്വരന് ഒരു കിലോ പഞ്ചസാര വാങ്ങിയത്. 2011 ജനുവരി ഏഴിനായിരുന്നു ഇത്. പാക്കറ്റില്‍ നിന്നും മുടി കണ്ടെത്തിയ ഇയാള്‍ പരാതിയുമായി ഉപഭോക്തൃ ഫോറത്തിലെത്തി. സര്‍ക്കാര്‍ ലാബില്‍ പരിശോധന നടത്തി, പാക്കറ്റില്‍ മുടിയുണ്ടായിരുന്ന കാര്യം സ്ഥിരീകരിച്ചു.

എന്നാല്‍ തങ്ങളുടെ പാക്കറ്റില്‍ മുടി ഉണ്ടാകാന്‍ സാധ്യതയില്ല എന്നായിരുന്നു സ്പെന്‍സേഴ്സിന്റെ വാദം. സ്പെന്‍സറിന്റെ അണ്ണ സാലയിലുള്ള ഷോപ്പിലാണ് പാക്കറ്റിംഗ് നടക്കുന്നത്. അത് പെരമ്പൂരിലുള്ള റീട്ടെയില്‍ ഷോപ്പില്‍ കൊണ്ടുവന്ന് വില്പനയ്ക്ക് വെക്കുകയായിരുന്നത്രെ. പരിശോധന ഫലം അവ്യക്തമാണ് എന്ന് വാദിച്ച് നഷ്ടപരിഹാരം കൊടുക്കാതെ തടിതപ്പാനായിരുന്നു സ്പെന്‍സറിന്റെ ശ്രമം.
എന്നാല്‍ ഉത്തരാവാദിത്തമുള്ള റീട്ടെയിലര്‍ വില്പനക്കാര് എന്ന നിലയ്ക്ക് ശ്രദ്ധയോടെ വേണം സ്പെന്‍സര്‍ പോലുള്ള ഔട്ട്ലെറ്റുകള് വില്പന നടത്താന്‍ എന്ന് ചൂണ്ടിക്കാട്ടി കണ്‍സ്യൂമര്‍ ഫോറം നഷ്ടപരിഹാരമായി 10000 രൂപ നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഫോറം പ്രസിഡണ്ട് ആര് മോഹന്‍ദാസ്, മെമ്പര്‍ എ ദയാലന്‍ എന്നിവരാണ് വിധി പറഞ്ഞത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications