കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചസാരയില്‍ മുടി, നഷ്ടപരിഹാരം 10000 രൂപ

Google Oneindia Malayalam News

ചെന്നൈ: ഒരു മുടിയുടെ വില പതിനായിരം രൂപയോ, അതേ പതിനായിരം രൂപ തന്നെ. എം ജി ശ്രീകുമാര്‍ പറയുന്ന പോലെ പറഞ്ഞാല്‍ കൃത്യം പൈനായിരം ഉര്‍പ്യ. പഞ്ചസാരപ്പാക്കറ്റില്‍ ഒരു മുടി കിട്ടിയ ഉപഭോക്താവിനാണ് നഷ്ടപരിഹാരമായി 10000 രൂപ നല്‍കാന്‍ ഉപഭോക്തൃഫോറം വിധിച്ചത്. ചെന്നൈയിലാണ് സംഭവം. ഒരു കിലോ പഞ്ചസാര വാങ്ങിയ ആളിനാണ് നഷ്ടപരിഹാരമായി ഈ തുക ലഭിക്കുക.

പെരമ്പൂരിലുള്ള സ്‌പെന്‍സര്‍ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് പരാതിക്കാരനായ ഈശ്വരന്‍ എന്ന പി ജോതേശ്വരന്‍ ഒരു കിലോ പഞ്ചസാര വാങ്ങിയത്. 2011 ജനുവരി ഏഴിനായിരുന്നു ഇത്. പാക്കറ്റില്‍ നിന്നും മുടി കണ്ടെത്തിയ ഇയാള്‍ പരാതിയുമായി ഉപഭോക്തൃ ഫോറത്തിലെത്തി. സര്‍ക്കാര്‍ ലാബില്‍ പരിശോധന നടത്തി, പാക്കറ്റില്‍ മുടിയുണ്ടായിരുന്ന കാര്യം സ്ഥിരീകരിച്ചു.

tamilnadu

എന്നാല്‍ തങ്ങളുടെ പാക്കറ്റില്‍ മുടി ഉണ്ടാകാന്‍ സാധ്യതയില്ല എന്നായിരുന്നു സ്‌പെന്‍സേഴ്‌സിന്റെ വാദം. സ്‌പെന്‍സറിന്റെ അണ്ണ സാലയിലുള്ള ഷോപ്പിലാണ് പാക്കറ്റിംഗ് നടക്കുന്നത്. അത് പെരമ്പൂരിലുള്ള റീട്ടെയില്‍ ഷോപ്പില്‍ കൊണ്ടുവന്ന് വില്‍പനയ്ക്ക് വെക്കുകയായിരുന്നത്രെ. പരിശോധന ഫലം അവ്യക്തമാണ് എന്ന് വാദിച്ച് നഷ്ടപരിഹാരം കൊടുക്കാതെ തടിതപ്പാനായിരുന്നു സ്‌പെന്‍സറിന്റെ ശ്രമം.

എന്നാല്‍ ഉത്തരാവാദിത്തമുള്ള റീട്ടെയിലര്‍ വില്‍പനക്കാര്‍ എന്ന നിലയ്ക്ക് ശ്രദ്ധയോടെ വേണം സ്‌പെന്‍സര്‍ പോലുള്ള ഔട്ട്‌ലെറ്റുകള്‍ വില്‍പന നടത്താന്‍ എന്ന് ചൂണ്ടിക്കാട്ടി കണ്‍സ്യൂമര്‍ ഫോറം നഷ്ടപരിഹാരമായി 10000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോറം പ്രസിഡണ്ട് ആര്‍ മോഹന്‍ദാസ്, മെമ്പര്‍ എ ദയാലന്‍ എന്നിവരാണ് വിധി പറഞ്ഞത്.

English summary
Rs 10K compensation for hair in sugar packet in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X