കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗ്‌സറ്റ് 15 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ച് ചെന്നൈ മാതൃകയാകും

Google Oneindia Malayalam News

ചെന്നൈ; ആഗസറ്റ് 15 മുതല്‍ ചെന്നൈയില്‍ പ്ലാസറ്റിക്കിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. 40 മൈക്രോണ്‍സില്‍ കുറവുള്ള പ്ലാസ്റ്റിക് വസ്തുക്കളാണ് നിരോധിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും ഉപഭോഗം കുറയുന്നില്ലെന്ന കാരണത്താലാണ് വീണ്ടും ഇങ്ങനെ ഒരു തീരുമാനത്തില്‍ കോര്‍പ്പറേഷന്‍ എത്തിയിരിക്കുന്നത്.

plastic.

ഇന്ത്യയില്‍ പ്ലാസ്റ്റിക് ഉദ്പാദിപ്പിക്കുന്നതില്‍ ചെന്നൈ രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഒന്നാം സ്ഥാനത്ത് ഡല്‍ഹിയും. 429 ടണ്‍ പ്ലാസ്റ്റിക്കാണ് ചെന്നൈ നഗരത്തില്‍ ദിവസവും ഉദ്പാദിപ്പിക്കുന്നത്.

സ്റ്റിറോ ഫോം കപ്പുകളും പ്ലേറ്റുകളും, തെര്‍മോകോള്‍ കപ്പുകളും പ്ലേറ്റുകളും, അലുമിനിയം പ്ലേറ്റുകള്‍ തുടങ്ങിയവയും ഘട്ടം ഘട്ടമായി നിരോധിക്കനുള്ള നീക്കത്തിലാണ് കോര്‍പ്പറേഷന്‍. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം സഞ്ചികളും പേപ്പറുകളും ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള കോര്‍പ്പറേഷന്റെ ഈ തീരുമാനം ചെന്നൈയിലെ പ്ലാസ്റ്റിക് ഉദ്പാദന കമ്പിനികള്‍ക്ക് വലിയൊരു തിരിച്ചടിയാകും. അതേസമയം ഈ തീരുമാനത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സ്വാഗതം ചെയ്ത് കഴിഞ്ഞു.

English summary
chennai bans plastic from august 15th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X