Get Updates
Get notified of breaking news, exclusive insights, and must-see stories!

54കാരന്‍ 1.3 ലക്ഷത്തിന് 16കാരിയെ വാങ്ങി!

കുടല്ലൂര്‍: മാതാപിതാക്കളില്‍ നിന്നും 1.3 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ 16 കാരിയെ 56 കാരനായ എഞ്ചിനീയര്‍ പീഡിപ്പിച്ചതായി പരാതി. ചെന്നൈയില്‍ പബ്ലിക് വര്‍ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ എഞ്ചിനീയറായ 54 കാരനാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൊടുത്ത് 16 കാരിയെ വാങ്ങിയത്. കഴിഞ്ഞ ഏഴ് മാസത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണ് എന്നാണ് പരാതി.

ചെന്നൈ പി ഡബ്ലു ഡിയില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവായ എസ് കുപ്പുസ്വമിയാണ് 16 കാരിയെ വിലയ്ക്ക് വാങ്ങി പീഡിപ്പിച്ചത്. കുടല്ലൂര്‍ എസ് പി രാധികയുടെ അരികില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് പരാതിയുമായി എത്തിയത്. കുപ്പുസ്വാമി ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ചിന്നദുരൈ (65), മല്ലിഗ (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

tamil-nadu

കുടല്ലൂരിലെ ഭൂതംപാടിയില്‍ കൂലിപ്പണിക്കാരാണ് ഇരുവരും. ഇടനിലക്കാരനായ വേല്‍മുരുകനെയും പോലീസ് പിടികൂടി. ഭൂതംപാടി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ അറുഖവും പോലീസ് പിടിയിലായിട്ടുണ്ട്. മധ്യവയസ്‌കനായ ആളെ വിവാഹം ചെയ്ത 16 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ഒരു പറ്റം ചെറുപ്പക്കാര്‍ പറഞ്ഞറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ ഡി രാജേഷ് കണ്ണനാണ് സംഭവം പുറത്തെത്തിച്ചത്.

ജനുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കുകയായിരുന്നില്ല പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് പണംകൊടുത്ത് കുപ്പുസ്വാമി കുട്ടിയെ വാങ്ങുകയാണ് എന്ന് അന്വേഷണത്തില്‍ അറിഞ്ഞു. 1.3 ലക്ഷം രൂപ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും എണ്‍പതിനായിരം രൂപ ഇടനിലക്കാര്‍ക്കും നല്‍കിയാണത്രെ ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+