അഭിഭാഷകന്റെ കൊലപാതകം:ഭാര്യയുടെ കാമുകന്‍ കീഴടങ്ങി
ചെന്നൈ: മദ്രാസ് ഹൈക്കാടതി അഭിഭാഷകന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി. അഭിഭാഷകന്റെ ഭാര്യാ കാമുകന്‍ ഷണ്മുഖനാഥനാണ് കഴിഞ്ഞ ദിവസം സ്വമേധയാ പോലീസില്‍ കീഴടങ്ങിയത്. മൂന്നു ദിവസം മുന്‍പാണ് അഭിഭാഷകനായ മുരുകനെ (44) കോടമ്പാക്കത്തെ അപ്പാര്‍ട്ടിനു സമീപത്തു വച്ച് നാലംഗ സംഘം ബൈക്കിടിച്ച് ദാരുണമായി കൊലപ്പെടുത്തിയത്.
മുരുകന്റെ ഭാര്യയും സ്‌കൂള്‍ അധ്യാപികയുമായ ലോകേഷിണിയാണ് രണ്ടാം പ്രതി. ഇവര്‍ക്കു നേരെ ഗൂഡാലോചനയ്ക്കും കൊലപാതകത്തിനു കൂട്ടു നിന്നതിനും കേസെടുത്തിട്ടുണ്ട്. കൊലപാതക സംഘത്തിന് കൃത്യ നിര്‍വ്വഹണത്തിനായി ഇവര്‍ രണ്ടു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. മുരുകനു ലോകേഷിണിയും തമ്മിലുളള ഫോണ്‍ സംഭാഷണമാണ് കേസില്‍ വഴിത്തിരിവായത്.

സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ ലോകേഷിണിയും ഷണ്മുഖനാഥനും കുട്ടിക്കാലം മുതല്‍ കൂട്ടുകാരായിരുന്നു.രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ വീണ്ടും കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയുമായിരുന്നു. ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവരുടെ ബന്ധം മുരുകനറിഞ്ഞു ഭാര്യയുമായി വഴക്കുണ്ടായതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ചെന്നൈ പുഴല്‍ സ്വദേശിയായ മുരുകനും ലോകേഷിണിയ്ക്കും രണ്ടു കുട്ടികളുണ്ട്.












Click it and Unblock the Notifications