Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമിച്ച് നടക്കേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു, 17കാരി തൂങ്ങി മരിച്ചു

ചെന്നൈ: പ്രണയം വീട്ടുകാര്‍ കണ്ട് പിടിയ്ക്കുകയും വഴക്ക് പറയുകയും ചെയ്തതില്‍ മനംനൊന്ത് പ്‌ളസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 17കാരിയായ ജനനി ജയകുമാറാണ് ഫാനില്‍ തൂങ്ങി മരിച്ചത്. ചെന്നൈയിലെ പഴവന്തങ്കാള്‍ സ്വദേശിയാണ് പെണ്‍കുട്ടി. ഒരു ബന്ധുവമായി കുട്ടി പ്രണയത്തിലായിരുന്നു.

ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ജനനി ജയകുമാര്‍ പഠിച്ചിരുന്നത്. അടുത്തിടെയായി കുട്ടി പഠനത്തില്‍ തീരെ താത്പര്യം കാണിയ്ക്കുന്നില്ലെന്ന് അധ്യാപകര്‍ പരാതി പറഞ്ഞു. പഠനത്തിലെ പിന്നോട്ട് പോക്ക് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടു.

Rape

ഇതോടെ കാരണം ആന്വേഷിച്ച് വീട്ടുകാര്‍ കുട്ടിയുടെ പ്രണയം കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവായ ഒരു യുവാവുമായി കുട്ടി പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കുട്ടിയെ ശകാരിച്ചു.

പഠനത്തില്‍ ശ്രദ്ധിയ്ക്കണമെന്നും പ്രണയത്തിനല്ല പ്രധാന്യമെന്നും അവര്‍ പറഞ്ഞു. അച്ഛനും അമ്മയും വഴക്ക് പറഞ്ഞത് സഹിയ്ക്കാതെയാണ് കുട്ടി ഫാനില്‍ തൂങ്ങി മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+