Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക തൊഴിലിടം വേണം, ലൈംഗിക തൊഴിലാളികള്‍

Kamathipura
ചെന്നൈ: ലൈംഗിക വൃത്തിയ്ക്ക് പ്രത്യേക തൊഴിലിടം വേണമെന്ന് ചെന്നൈയിലെ ലൈംഗിക തൊഴിലാളികള്‍. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതി. തങ്ങളെ തേടിയെത്തുന്ന ആവശ്യക്കാര്‍ തങ്ങളുടെ കുട്ടികളെ ചൂഷണം ചെയ്യുന്നുവെന്നും ഇത് തടയുന്നതിനാണ് പ്രത്യേക തൊഴിലിടം വേണമെന്ന് ആവശ്യപ്പെടുന്നത്.

സോനം ഗച്ചിയും കാമാത്തിപുരയും പോലെ ചെന്നൈയിലും ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നതിനായി ഒരിടം അതാണ് ഇവരുടെ ആവശ്യം.ലൈംഗിക തൊഴിലാളികളുടെ സംഘടനയാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. പൊതു സ്ഥലങ്ങളില്‍ നിന്നെന്ന പേരില്‍ പൊലീസിന്റെ അതിക്രമം നേരിടുന്നവരാണ് ഇവരില്‍ പലരും. തൊഴില്‍ ചെയ്യാന്‍ ഒരിടം കിട്ടിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നും ലൈംഗിക തൊഴിലാളികള്‍ പറയുന്നു.

ലൈംഗിക തൊഴിലാളിയായ ഗുണവതി (യഥാര്‍ത്ഥ പേരല്ല)യുടെ വാക്കുകളിലേക്ക്. 'പതിനേഴാമത്തെ വയസിലാണ് ഞാന്‍ ഈ തൊഴിലില്‍ എത്തുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ല വന്നത്. ഇപ്പോള്‍ 31 വയസ്സായി. ഞാനുള്‍പ്പടെയുള്ള തൊഴിലാളികള്‍ പൊലീസില്‍ നിന്നും ആവശ്യക്കാരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിടുന്നു. തൊഴിലെടുക്കാനൊരിടം അതാണ് ഞങ്ങളുടെ ആവശ്യം.'

ഗുണവതി ഉള്‍പ്പടെ ചെന്നൈയിലെ ലൈംഗിക തൊഴിലാളികളുടെ ആവശ്യമാണ് തൊഴിലെടുക്കാന്‍ ഒരിടം. ലൈംഗിക തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ഇവരുടെ സംഘടന പ്രവര്‍ത്തിയ്ക്കുന്നത്. ചതിയ്ക്കപ്പെട്ടും മറ്റും ഈ തൊഴിലിലേയ്ക്ക് എത്തിയ പെണ്‍കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് പറഞ്ഞയക്കുന്നതിനും സംഘടന പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+