സീറ്റ് ബെല്‍ട്ടിടാതെ യാത്ര, രജനീകാന്തിന് പിഴയിട്ട് ട്രാഫിക് പൊലീസ്; തുക കേട്ട് മാത്രം ഞെട്ടരുത്..!!
ചെന്നൈ: സീറ്റ് ബെല്‍ട്ട് ധരിക്കാതെ വാഹനമോടിച്ച സംഭവത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തി. 100 രൂപയാണ് രജനീകാന്ത് പിഴയായി അടക്കേണ്ടത്. ജൂണ്‍ 26നായിരുന്നു ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. ഈ തുക ഇപ്പോഴും അടച്ചിട്ടില്ലെന്നാണ് വിവരം.

Recommended Video
അതേസമയം, ആഡംബര എസ് യുവികളില്‍ ഒന്നായ ലംബോര്‍ഗിനി ഉറൂസ് ഓടിക്കുന്ന രജനീകാന്തിന്റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേളംബത്തേക്കായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. ഇതില്‍ മകള്‍ സൗന്ദര്യയും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. സിമ്പിള്‍ വാഹനത്തില്‍ മാത്രം ചെയ്തിരുന്ന രജനീകാന്തിന്റെ ലംബോര്‍ഗിനി ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വാഹനക്കമ്പത്തില്‍ മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലുള്ള താരമാണ് രജനീകാന്ത്. ടൊയോട്ടയുടെ ഇന്നോവയിലായിരുന്നു അദ്ദേഹത്തിന്റെ മിക്ക യാത്രകളും. നിരവധി കാറുകള്‍ അദ്ദേഹത്തിന്റെ വാഹനശേഖരത്തില്‍ ഉണ്ടെങ്കിലും ഏറ്റവും വിലപിടിപ്പുള്ളത് ബിഎംഡബ്ല്യു എക്‌സ് 5 ആണ്.
അതേസമയം, രജനീകാന്തിന്റെ യാത്ര സംബന്ധിച്ചും വിവാദം ഉയര്‍ന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പാസില്ലാതെ അദ്ദേഹം കേളംബക്കത്തേക്ക് യാത്ര ചെയ്‌തെന്നാണ് വിമര്‍ശനം. കൊവിഡ് പടര്‍ന്നുപിടിക്കുന്ന തമിഴ്‌നാട്ടില്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ പാസ് നിര്‍ബന്ധമാണ്. രജനീകാന്ത് പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം. ജൂലായ് 20നായിരുന്നു അദ്ദേഹം കേളംബത്തേക്ക് യാത്ര ചെയ്തത്.












Click it and Unblock the Notifications