Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വര്‍ഷം 365 പേര്‍ക്കൊപ്പം ഡേറ്റിംഗ്, ചെന്നൈ യുവാവ് ഞെട്ടിക്കുന്നു!

ചെന്നൈ: തലക്കെട്ടില്‍ കള്ളത്തരം ഒന്നുമില്ല. പക്ഷേ ഇതൊരു വ്യത്യസ്തമായ ഡേറ്റിംഗിന്റെ കഥയാണ് എന്ന് മാത്രം. ഒരു വര്‍ഷത്തിലെ 365 ദിവസം കൊണ്ട് വ്യത്യസ്തരായ 365 പേര്‍ക്കൊപ്പം ഡേറ്റിംഗ് ചെയ്യാനാണ് ചെന്നൈയിലെ ഫോട്ടോഗ്രാഫറും നടനുമായ സുന്ദറിന്റെ തീരുമാനം. സുന്ദറിന് വേണ്ട 365 കൂട്ടുകാരികളില്‍ 110 പേരെ ഇതുവരെ കിട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവരെ ഉടന്‍ കണ്ടെത്തും. കൂട്ടുകാരികള്‍ ആരുമാകാം. സുന്ദറിന്റെ കണ്ടീഷന്‍ വളരെ സിംപിള്‍ ആണ്.

പുറത്തുപോകുമ്പോള്‍ സുന്ദറിനൊപ്പം ഭക്ഷണം കഴിക്കണം. അതിന്റെ ബില്ലും കൊടുക്കണം. അല്ല സ്വയം വെച്ചുണ്ടാക്കി കഴിക്കാം എന്നാണെങ്കില്‍ അതും ഓക്കെ. അത്രേയുള്ളൂ സുന്ദറിന്റെ ഡേറ്റിംഗ്. ഇങ്ങനെ ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ സുന്ദര്‍ ഏതെങ്കിലും എന്‍ ജി ഒയില്‍ പോകും. അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ഒരു നേരത്തെ ഭക്ഷണം. ഇതാണ് സുന്ദര്‍ ചെയ്യുന്നത്.

tamil-nadu

ഒറ്റയ്ക്കാകുക എന്ന ബോറടി മാറ്റാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു ആശയം നടപ്പിലാക്കുന്നത് എന്നാണ് സുന്ദര്‍ പറയുന്നത്. ക്ലബ്ബുകളില്‍ പോകുന്നതും മറ്റും ഇഷ്ടമല്ല. ഇതാകുമ്പോള്‍ ഓരോ ദിവസവും ഓരോ ആളുകളാകും കൂടുതല്‍. 21 വയസ്സുള്ള പെണ്‍കുട്ടിയാണ് സുന്ദറിനൊപ്പം ഡേറ്റിംഗിന് എത്തിയതില്‍ ഏറ്റവും ചെറുപ്പം. പോണ്ടിച്ചേരിക്കടുത്ത് 105 വയസ്സുള്ള മുത്തശ്ശിയാണ് കൂട്ടത്തിലെ മുത്തശ്ശി.

10 മണിക്കൂര്‍ വണ്ടിയോടിച്ചാണ് താന്‍ ഇവരെ കാണാന്‍ എത്തിയതെന്ന് സുന്ദര്‍ പറയുന്നു. തെരുവില്‍ പാട്ട പെറുക്കി നടക്കുന്നവര്‍ മുതല്‍ സിനിമാ നടിമാര്‍ വരെ സുന്ദറിനൊപ്പം ഭക്ഷണം കഴിക്കാനിരുന്നിട്ടുണ്ട്. നടി ശ്രേയ ശരണ്‍ മുതല്‍ തുടങ്ങുന്നു ഈ സെലിബ്രിറ്റികളുടെ നിര. ഡി എം കെ നേതാവ് സ്റ്റാലിന്റെ വീട്ടിലും ഭക്ഷണം കഴിച്ചിട്ടുണ്ട് സുന്ദര്‍. ചെന്നൈയിലെ പ്രശസ്ത ഫോട്ടോഗ്രാഫറാണ് സുന്ദര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+