Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത സംവിധായകന്റെ വീട്ടില്‍ കുട്ടിവേലക്കാര്‍

ചെന്നൈ: സംഗീത സംവിധായകനും നിര്‍മാതാവുമായ ഗംഗൈ അമരന്റെ വീട്ടില്‍ ജോലിയ്ക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ എത്തുന്നതായി പരാതി. ചില്‍ഡ്രന്‍സ് ഹെല്‍പ് ലൈന്‍ വാളണ്ടിയര്‍മാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് സംഗീത സംവിധായകന്റെ വീട്ടിലെത്തി ബന്ധുക്കളെ ചോദ്യം ചെയ്തു.

18 വയസില്‍ താഴെ പ്രായമുള്ള സഹോദരിമാരായ കുട്ടികള്‍ ഗംഗൈ അമരന്റെ വീട്ടില്‍ ജോലിയ്‌ക്കെത്തുന്നതായി അയല്‍വാസികളാണ് ചില്‍ഡ്രന്‍സ് ഹെല്‍പ്ലൈന്‍ നമ്പറില്‍ പരാതിപ്പെട്ടത്.

Gangai Amaran

വില്ലുപ്പുറം സ്വദേശികളായ പെണ്‍കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെന്ന് രക്ഷകര്‍ത്താക്കളെ ഫോണില്‍ ബന്ധപ്പെട്ടപ്പോല്‍ ഇരുവരും 18 വയസ് പൂര്‍ത്തിയായ കുട്ടികളാണെന്നാണ് വിവരം ലഭിച്ചത്. എന്നാല്‍ പൊലീസും ചില്‍ഡ്രന്‍സ് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകരും ഇത് വിശ്വസിച്ചിട്ടില്ല.

കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ രക്ഷകര്‍ത്താക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളുടെ അനുമതിയോടെയാണ് പെണ്‍കുട്ടികള്‍ ജോലി നോക്കുന്നതെന്നും കുടുംബ ചെലവിന് ആവശ്യമായ പണത്തിന് വേണ്ടിയാണ് ജോലി ചെയ്തുവരുന്നതെന്നുമാണ് രക്ഷിതാക്കള്‍ അഴകാശപ്പെടുന്നത്.

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരനും സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെയും നടന്‍ പ്രേംജി അമരന്റെയും പിതാവുമാണ് ഗംഗൈ അമരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+