കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ 32 സീറ്റ് പട്ടികയില്‍ സ്റ്റാലിന്‍ വഴങ്ങി, 20 സീറ്റിലധികം കോണ്‍ഗ്രസിന് കിട്ടും!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഡിഎംകെ ഒരുങ്ങുന്നു. ഉമ്മന്‍ ചാണ്ടി നല്‍കിയ പട്ടിക ഡിഎംകെ അംഗീകരിച്ചിരിക്കുകയാണ്. അതേസമയം അണ്ണാഡിഎംകെയില്‍ അടക്കം പ്രശ്‌നം തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് വിട്ടുവീഴ്ച്ചകളോടെ സീറ്റ് അനുവദിച്ച് പ്രശ്‌നം അവസാനിപ്പിക്കാനാണ് സ്റ്റാലിന്റെ നീക്കം. ചര്‍ച്ച അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. മുന്‍ നിലപാടില്‍ നിന്ന് ഡിഎംകെ പിന്നോട്ട് പോയി. ഇരുപതില്‍ കൂടുതല്‍ സീറ്റുക കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ കോണ്‍ഗ്രസിന് ഗുണമായിട്ടുണ്ട്.

1

ആദ്യ ഘട്ട ചര്‍ച്ചയില്‍ 18 സീറ്റ് പരമാവധി തരാമെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്. 2016ല്‍ കോണ്‍ഗ്രസ് തോറ്റ് തുന്നംപാടിയതും, കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറാന്‍ സാധ്യതയുള്ളതും ചൂണ്ടിക്കാണിച്ചായിരുന്നു ഈ തീരുമാനം. ഉമ്മന്‍ ചാണ്ടിയും രണ്‍ദീപ് സുര്‍ജേവാലയും നേരിട്ടെത്തിയായിരുന്നു ചര്‍ച്ച നടത്തിയത്. ഉമ്മന്‍ ചാണ്ടി 32 മണ്ഡലങ്ങളുടെ ലിസ്റ്റാണ് സ്റ്റാലിന് കൈമാറിയത്. ഈ 32 ഇടത്ത് കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ 18 സീറ്റില്‍ ഡിഎംകെ ഉറച്ച് നിന്നു. ഒടുവില്‍ ഇരുപതില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്നാണ് ഡിഎംകെ ഉറച്ച നിലപാടെടുത്തിരിക്കുന്നത്. നേരത്തെയുള്ള ഡിഎംകെയുടെ നിലപാടിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും സുര്‍ജേവാലയും ചര്‍ച്ച മതിയാക്കി ഇറങ്ങി പോയിരുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ ഇപ്പോഴും പ്രബല കക്ഷിയാണെന്ന കോണ്‍ഗ്രസിന്റെ വാദം ഡിഎംകെ അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ് ജയിക്കുന്നത് മുഴുവന്‍ ഡിഎംകെയുടെ കരുത്തിലാണെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റാലിന്‍ കടുംപിടുത്തം തുടര്‍ന്നതോടെയാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പിന്നീട് ചര്‍ച്ചകള്‍ സജീവമാക്കിയത്. ഇതോടെ അദ്ദേഹം വഴങ്ങി. കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് പരിഗണിക്കാമെന്ന് കോണ്‍ഗ്രസിനെ ഡിഎംക അറിയിക്കുകയായിരുന്നു. ഇന്ന് ഇടത് പാര്‍ട്ടികളുമായി ഡിഎംകെയുടെ ചര്‍ച്ചയുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ ഡിഎംകെ വിശ്വാസത്തിലെടുക്കുന്നത് ഇടതുപാര്‍ട്ടികളെയാണ്. ഇവര്‍ കൂടുതല്‍ സീറ്റ് നല്‍കിയാലും കൂറുമാറ്റം ഉണ്ടാവില്ലെന്ന് സ്റ്റാലിന് ഉറപ്പാണ്.

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കോണ്‍ഗ്രസുമായുള്ള സീറ്റിന്റെ പ്രഖ്യാപനം അവസാനഘട്ടത്തിലാവും ഉണ്ടാവുക. അതേസമയം അണ്ണാഡിഎംകെയുള്ള എന്‍ഡിഎ സഖ്യത്തിലും പ്രതിസന്ധി ശക്തമാണ്. പാട്ടാളി മക്കള്‍ കക്ഷിക്ക് നല്‍കിയ 23 സീറ്റുകള്‍ തങ്ങള്‍ക്കും വേണമെന്ന് നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ ആവശ്യപ്പെട്ടു. 13 സീറ്റേ തരൂ എന്നാണ് അണ്ണാഡിഎംകെ നിലപാട്. ഇതോടെ ഡിഎംഡികെ ഇന്നലെ നടക്കേണ്ടിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയിരുന്നു. വിജയകാന്തിന്റെ പാര്‍ട്ടി സഖ്യം വിടുമെന്നാണ് സൂചന. അതേസമയം വിജയകാന്ത് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുകയാണ്. ഡിഎംഡികെ അവരുമായി സഖ്യത്തിനാണ് തയ്യാറെടുക്കുന്നത്.

വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

English summary
congress may get more than 20 seats in tamil nadu, dmk agree with terms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X