കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തിറങ്ങിയാൽ പിടി വീഴും; തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; കേസുകൾ കുതിക്കുന്നു

പുറത്തിറങ്ങിയാൽ പിടി വീഴും; തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; കേസുകൾ കുതിക്കുന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ആണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിന് പുറമേ മറ്റു കൊവിഡ് നിർദ്ദേശങ്ങളും സർക്കാരിൻറെ ഭാഗത്തു നിന്ന് സംസ്ഥാനത്ത് നിലവിലുണ്ട്.

അതേ സമയം, ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗൺ സാഹചര്യത്തിൽ അവശ്യ സർവീസുകൾ മാത്രമാണ് സംസ്ഥാനത്ത് പ്രവർത്തിക്കാൻ ആക്കുക. പൊതു ഗതാഗതം ഉണ്ടാകില്ല. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് പ്രവർത്തിക്കില്ല.

എന്നാൽ, അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഉളളത്. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങാം. എന്നാൽ ലോക്ക്ഡൗൺ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസ് എടുക്കുകയും ചെയ്യും. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

1

അതേ സമയം, അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് വ്യാപനം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോയമ്പത്തൂർ കളക്ടറാണ് പുതിയ നിർദേശം പുറത്തു വിട്ടത്. നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്നും അല്ലാത്തപക്ഷം മടങ്ങി പോകേണ്ടി വരുമെന്നും കളക്ടർ ഡോ. ജി എസ് സമീരൻ നിർദ്ദേശിച്ചു.

കനത്ത മഞ്ഞു വീഴ്ചയിൽ പാക്കിസ്ഥാനിൽ 21 മരണം; വാഹനങ്ങളിൽ കുടുങ്ങിയത് നിരവധി വിനോദ സഞ്ചാരികൾകനത്ത മഞ്ഞു വീഴ്ചയിൽ പാക്കിസ്ഥാനിൽ 21 മരണം; വാഹനങ്ങളിൽ കുടുങ്ങിയത് നിരവധി വിനോദ സഞ്ചാരികൾ

2

രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ മുൻപ് എടുത്ത കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് ഫലം കരുതിയിരിക്കണം. ഇതിന് പുറമേ മറ്റ് മതിയായ രേഖകളും കേരളത്തിൽ നിന്നുള്ളവർ കൈയ്യിൽ കരുതണം. ഇത്തരം രേഖകളോ നിർദ്ദേശങ്ങളോ പാലിക്കാത്തവർക്ക് തിരിച്ച് മടങ്ങി പോകേണ്ടി വരുമെന്നും കളക്ടർ വ്യക്തമാക്കി.

3

തമിഴ്നാട്ടിൽ കൊവിഡ് , ഒമൈക്രോൺ രോഗ വ്യാപനവും രോഗികളുടെ എണ്ണവും വർധിക്കുകയാണ്. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ നിലവിൽ നിരവധി രോഗികൾ ഉണ്ട്. ദിനം പ്രതി രോഗ സാഹചര്യം ഉയരുന്നതിൽ നിയന്ത്രണം അനിവാര്യം എന്ന് കളക്ടർ പറഞ്ഞു. അതേസമയം , രോഗവ്യാപനത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക്ഡോൺ പൂർണ്ണമായും നടപ്പിലാക്കുമെന്നും കർശന പരിശോധന ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.

ബൂസ്റ്റർ ഡോസ്: സംസ്ഥാനത്ത് ബുക്കിംഗ് ഇന്നു മുതൽ: വാക്സിൻ നാളെ ലഭിക്കും; അറിയാംബൂസ്റ്റർ ഡോസ്: സംസ്ഥാനത്ത് ബുക്കിംഗ് ഇന്നു മുതൽ: വാക്സിൻ നാളെ ലഭിക്കും; അറിയാം

l

4

സാഹചര്യം കണക്കിലെടുത്ത് വാളയാർ , ഗോപാലപുരം , വേലംതാവളം , നടുപ്പുണി, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ പരിശോധന ഉയർത്തിയിട്ടുണ്ട് എന്നും കളക്ടർ ജി എസ് സമീരൻ വ്യക്തമാക്കി . അതേസമയം, സംസ്ഥാനത്ത് ഇട റോഡുകൾ വഴി വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്ഥിതി കണക്കിലെടുത്തത് കേരളത്തിൽ നിന്നും പോകുന്ന ആളുകളിൽ 99 ശതമാനവും മതിയായ രേഖകൾ കൈയ്യിൽ കരുതാറുണ്ട് എന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.

5

നിയന്ത്രണങ്ങളും കടക്കുന്നതോടെ നിർദേശം പാലിക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും ഇവരെ തിരിച്ചയക്കാൻ ആണ് തീരുമാനം. ഇതിനു പുറമേ ക്ഷേത്ര ദർശനത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമായി തമിഴ്നാട്ടിലേക്ക് എത്തുന്നവർക്ക് കൊവിഡ് മാനദണ്ഡം കൃത്യമായും പാലിക്കണമെന്നും കളക്ടർ ഓർമിപ്പിച്ചു.

6

എന്നാൽ, സംസ്ഥാനത്ത് കൊവിഡ്, ഒമൈക്രോൺ കേസുകൾ ഉയരുകയാണ്. ഈ ഭീതി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊണ്ടു വരുന്നത്. ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടക്കുന്ന സാഹചര്യം ഉണ്ടായി. 24 മണിക്കൂറില്‍ 10978 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. 74 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ വകഭേദം സംസ്ഥാനത്ത് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം195 ആയി.

Recommended Video

cmsvideo
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 2 ലക്ഷത്തിലേക്ക്, കൂടുതല്‍ നിയന്ത്രണങ്ങള്‍ | Oneindia Malayalam

English summary
covid cases increases: Tamil Nadu will Complete lockdown on today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X