കൂടംകുളം ആണവനിലയത്തിലും മഹേന്ദ്രഗിരി ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം
ചെന്നൈ: കോവിഡിന്‍റെ രണ്ടം തരഗം രാജ്യത്ത് അതിശക്തമായ തുടരവെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്ത് വരുന്നത്. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിലും നെല്ലായി ഐസ്ആര്‍ഒ കേന്ദ്രത്തിലും കോവിഡ് വ്യാപനം രൂക്ഷമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടംകുളത്ത് ഫ്രഞ്ച് പൗരന്‍മാര്‍ ഉള്‍പ്പടെ 164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുടുങ്കുളം സർക്കാർ ആശുപത്രിയിലെ കോവിഡ് കെയർ സെന്‍റിറിലും. പത്തമഡൈയിലെ ശിവാനന്ദ ആശുപത്രിയിലെ കേന്ദ്രത്തിലുമാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലര്‍ താമസ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതോടെ താപ വൈദ്യുത നിലയത്തിലെ മുഴുവന്‍ ജോലിക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. മുഴുവന്‍ തൊഴിലാളികളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നം സ്ഥാപന മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും താപ വൈദ്യുത നിലയത്തിലെ കരാര്‍ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകിരിച്ചിരുന്നു.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം
നെല്ലായില്‍ സ്ഥിതി ചെയ്യുന്ന ഐഎസ്ആര്‍ഒ കേന്ദ്രത്തിലെ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പടേയുള്ള 131 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരെ ജില്ലയിലെ രണ്ട് കോവിഡ് സെന്‍ററുകളിലായി പ്രവേശിപ്പിച്ചു. ഇവിടേയും കൂടുതല്‍ പേരില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍












Click it and Unblock the Notifications