ഓട നിർമ്മിച്ചില്ല, ചെളി വെള്ളത്തിൽ നീന്തി പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ
ചെന്നൈ: അധികൃതര്‍ ഓട നിര്‍മ്മാണം നടത്തുന്നില്ലെന്ന് ആരോപിച്ച് ചളി വെള്ളത്തില്‍ നീന്തി പ്രതിഷേധിച്ച് സിപിഎം. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ഏലച്ചിപാളയത്താണ് വേറിട്ട പ്രതിഷേധം. പ്രദേശത്ത് ഓടയുടെ പണി പൂര്‍ത്തീകരിക്കാന്‍ പ്രാദേശിക ഭരണകൂടം തയ്യാറാകുന്നില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്.
തിരുച്ചെങ്കോട്ടെ ഏലാച്ചിപാളയത്തിന് അടുത്ത് ദേശീയ പാത വികസനത്തിന്റെ സമയത്ത് ഒരു ഓട നിര്‍മ്മാണം നടത്തിയത് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് കാരണം ഈ പ്രദേശത്ത് കാല്‍നട യാത്രക്കാര്‍ ദുരിതത്തിലാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഈ പ്രദേശത്ത് വലിയ ദുരിതമാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം പ്രതിഷേധത്തിലേക്ക് നീങ്ങിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓട നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് പലതവണ പ്രാദേശിക ഭരണകര്‍ത്താക്കളെ സമീപിച്ചിട്ടുളളതാണെന്നും എന്നാല്‍ ഓട നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇത് മൂലം എല്ലാ വര്‍ഷവും മഴക്കാലത്ത് മഴവെള്ളവും ഓടയിലെ അഴുക്ക് വെള്ളവും ചേര്‍ന്ന് പുറത്തേക്ക് ഒഴുകുകയും പ്രദേശവാസികളേയും കാല്‍നട യാത്രക്കാരെയും ദുരിതത്തിലാക്കുകയും ചെയ്തു. മാത്രമല്ല ഈ പ്രദേശത്ത് വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നതായും പരാതിയുണ്ട്. സിപിഎം പ്രതിഷേധം നടത്തിയതോടെ ഓട പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി പരിഹരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.












Click it and Unblock the Notifications