നിവാര്‍ ചുഴലിക്കാറ്റ് തീരത്തേക്ക്: ചെന്നൈ വിമാനത്താവളം അടച്ചു, തീരത്ത് കനത്ത ജാഗ്രത
ചെന്നൈ: 'നിവാർ' ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നിവാർ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാത്രി 7 മുതൽ വ്യാഴാഴ്ച രാവിലെ 7 വരെ വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചു. ചുഴലിക്കാറ്റിനെ നേരുടന്നതിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. കാരക്കലിനും മാമല്ലപുരത്തിനും ഇടയിലായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ) ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹൻപത്ര വ്യക്തമാക്കിയത്. ബുധനാഴ്ച തമിഴ്‌നാട് പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരി മൂന്ന് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചിടുണ്ട്. 1,200 ഓളം ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രക്ഷാപ്രവർത്തകരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മറ്റ് 800 പേർ സ്റ്റാൻഡ്‌ബൈയിലും തയ്യാറാണ്.

ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്കൻ തീരത്തേക്ക് നീങ്ങുമ്പോൾ ചുഴലിക്കാറ്റിന്റെ ഉയർന്ന തോതിലുള്ള തീവ്രതയെ നേരിടാനും തങ്ങള്‍ തയ്യാറാണെന്ന് എൻഡിആർഎഫ് മേധാവി എസ്എൻ പ്രധാൻ പറഞ്ഞു. നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആദ്യം പ്രവചിച്ചിരുന്നുവെങ്കിലും ഇത് കൂടുതൽ ശക്തമാകുമെന്ന് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. വളരെ ശക്തമായ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മണിക്കൂറിൽ 120-130 കിലോമീറ്റർ വേഗതയിൽ 145 കിലോമീറ്റർ വേഗത കൈവരിക്കും. ഈ വർഷം ബംഗാൾ ഉൾക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിവാർ. മെയ് മാസത്തിൽ ആംഫാൻ ചുഴലിക്കാറ്റ് ഒരു 'സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റായി' മാറി.
Recommended Video

ഓഖി ആഞ്ഞടിച്ച 2017-ലേതിന് സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications