കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാച്ചു ധരിക്കാന്‍ അവകാശമില്ല; ദളിത് വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിമാറ്റി

  • By Gokul
Google Oneindia Malayalam News

ചെന്നൈ: കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ വാച്ചു ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിമാറ്റി. തമിഴ് നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ തിരുത്തങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് വാച്ചു ധരിച്ചെന്ന കുറ്റത്തിന് കൈ നഷ്ടപ്പെട്ടത്. ദിളിത് ബാലനാ രമേശ് എന്ന വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിമാറ്റിയത് സ്‌കൂളിലെ ഉയര്‍ന്ന ജാതിക്കാരായ മറ്റു വിദ്യാര്‍ത്ഥികളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

രണ്ടു ദിവസം മുന്‍പ് രമേശ് സ്‌കൂളില്‍ വാച്ചുധിരിച്ചെത്തിയിരുന്നു. സവര്‍ണ വിഭാഗത്തിലെ കുട്ടികള്‍ ഇതു കണ്ടതോടെ വാച്ച് അഴിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ രമേശന്‍ വഴങ്ങിയില്ല. ഇതോടെ രമേശനും മറ്റു വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബലപ്രയോഗത്തിനിടെ രമേശന്റെ വാച്ച് അഴിച്ചെടുത്ത് ദൂരെ കളയുകയും ചെയ്തു.

chennai

സംഭവത്തിനുശേഷം കഴിഞ്ഞദിവസം തിരുത്തങ്ങല്‍ റെയില്‍വേ സ്‌റ്റേഷനടുത്തു കൂടി നടന്നു പോവുകയായിരുന്ന രമേശിനെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെക്കുകയും വാച്ചു കെട്ടിയതിനെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനുശേഷം ബലമായി രമേശന്റെ കൈപ്പത്തി മുറിക്കുകയായിരുന്നു.

അക്രമികളില്‍ നിന്നും ഓടി രക്ഷപ്പെട്ട രമേശിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സവര്‍ണ വിഭാഗത്തിന് അനുകൂലമാണ് പലപ്പോഴും സര്‍ക്കാരും പോലീസും എന്നതാണ് സത്യം. ദളിതരെ അക്രമിക്കിന്നത് തമിഴ് നാട്ടിലെ പലയിടങ്ങളിലും പതിവുള്ള സംഭവങ്ങളാണ്.

English summary
Wearing watch to school in Tamil Nadu; Dalit boy's wrists cut by senior students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X