പൊങ്കലിന് ലീവില്ല, മുതലാളിയുടെ ഭാര്യയെ കുത്തികൊന്നു
ചെന്നൈ: അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കേറിയിട്ട് വല്‍ കാര്യവുമുണ്ടോ.. പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ് ചെന്നൈയില്‍ നടന്ന ഈ സംഭവം. പൊങ്കലിന് ബോണസും ലീവും നിഷേധിച്ചതിന് തൊഴിലാളി മുതലാളിയുടെ വീട്ടില്‍ പോയി ഭാര്യയെ കുത്തിക്കൊന്നു. ഭാര്യയെ മാത്രമല്ല, മക്കളെയും ഇയാള്‍ ആക്രമിച്ചു, കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.
ചെന്നൈ അമ്പത്തൂരിലെ ഒരു ഹോട്ടല്‍ ജീവനക്കാരനായ വിഘ്നേശ്വരന് എന്ന 25 കാരനാണ് ഈ ക്രൂരകൃത്യം നടത്തിയത്. തിങ്കളാഴ്ച രാത്രി മുതലാളിയുടെ വീട്ടിലെത്തി ഭാര്യയെയും കുട്ടികളെയും കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം ഇയാള്‍ ഒന്നുമറിയാത്തത് പോലെ ജോലിസ്ഥലത്ത് തിരിച്ചെത്തുകയായിരുന്നു. സി സി ടി വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നാണ് ഈ അരുംകൊല ചെയ്തത് വിഘ്നേശ്വറാണ് എന്ന് തിരിച്ചറിഞ്ഞത്.

രാത്രി എട്ടരയോടെയാണ് വിക്കി എന്ന വിഘ്നേശ്വര്‍ മുതലാളിയായ മൈക്കല്‍ രാജിന്റെ വീട്ടില്‍ ആക്രമണം നടത്തിയത്. പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോളാണ് മൈക്കല്‍ രാജ് വീട്ടുകാര്‍ ആക്രമിക്കപ്പെട്ടത് കണ്ടത്. അപ്പോഴേക്കും ഭാര്യ അരോക്കിയ വനിത മരിച്ചിരുന്നു. അഞ്ചുവയസ്സുകാരന് ഡീനിഷ്, 2 വയസ്സുകാരി പ്രിന്സിക എന്നിവര്‍ സാരമായി പരിക്കേറ്റ നിലയിലായിരുന്നു.
എഗ്മോറിലെ ആശുപത്രിയിലെത്തിച്ച കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. രണ്ട് വയസ്സുകാരിയായ പ്രിന്സികയുടെ കഴുത്തില്‍ 11 മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് കാഞ്ചി കാമകോടി ആശുപത്രി അധികൃതര്‍ അറിയിച്ചു. നാല്‍പ്പതിനായിരം രൂപയും വനിതയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വിക്കി മോഷ്ടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications