ലിസിയും പ്രിയദര്‍ശനും വിവാഹമോചനത്തിന് കോടതിയില്‍
ചെന്നൈ: ചലചിത്ര ലോകത്തെ മറ്റൊരു പ്രണയ വിവാഹംകൂടി വര്‍ഷങ്ങളുടെ ദാമ്പത്യത്തിനുശേഷം വേര്‍പിരിയാനൊരുങ്ങുന്നു. വിവാഹിതരായി 24 വര്‍ഷത്തിനുശേഷം സംവിധായകന്‍ പ്രിയദര്‍ശനും എണ്‍പതുകളിലെ നടി ലിസിയുമാണ് വേര്‍പിരിയുന്നത്. വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയെ സമീപിച്ചതായി ലിസിമാധ്യമങ്ങളെ അറിയിച്ചു.
എണ്‍പതുകളിലെ പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ നായികയായിരുന്ന ലിസി ഏറെക്കാലത്തെ പ്രണയത്തിനുശേഷം 1990 ഡിസംബര്‍ 13 ന് ആണ് വിവാഹതിരായത്. വിവാഹശേഷം ലിസി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു. രണ്ടുമക്കളാണ് ലിസി പ്രിയദര്‍ശന്‍ ദമ്പതികള്‍ക്ക്. കല്ല്യാണി, സിദ്ധാര്‍ത്ഥ്. ഇരുവരും വിദേശത്ത് വിദ്യാര്‍ത്ഥികളാണ്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ സ്‌ട്രൈക്കേഴ്‌സ് ഉടമകളാണ് ലിസിയും പ്രിയദര്‍ശനും. ഫെബ്രുവരിയില്‍ ടൂര്‍ണമെന്റിനിടെ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ചില അടുത്ത കുടുംബ സുഹൃത്തുക്കള്‍ ഇടപെട്ട് വിവാഹമോചനം ഒഴിവാക്കി. മോഹന്‍ലാലും ഭാര്യ സുചിത്രയും ഇടപെട്ടാണ് അന്ന് വിവാഹമോചനം ഒഴിവാക്കിയതെങ്കിലും ഇരുവരുടെയും ദാമ്പത്യത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ലിസി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഒരു സീരിയല്‍ നടിയുമായി പ്രിയദര്‍ശനുള്ള അടുപ്പവും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വിവാഹത്തിനുശേഷം പ്രിയദര്‍ശന്റെ സിനിമാ വ്യവസായം സാരഥിയായിരുന്നു ലിസി. അതുകൊണ്ടുതന്നെ, വിവാഹമോചനത്തിന് വന്‍ തുക നഷ്ട പരിഹാരമായി നല്‍കേണ്ടിവരും. 80 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പ്രിയദര്‍ശന്‍ തയ്യാറായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications