കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ രാജ ചോളന്‍ ഹിന്ദുവല്ലെന്ന് വെട്രിമാരന്‍; എതിര്‍ത്ത് ബിജെപി, ചോള കാലത്ത് ഹിന്ദുവില്ലെന്ന് കമല്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ റിലീസിന് പിന്നാലെ വിവാദങ്ങള്‍. തമിഴിലെ പ്രമുഖ സംവിധായകന്‍ വെട്രിമാരന്റെ വാക്കുകളാണ് പ്രശ്‌നമായത്. രാജ രാജ ചോളന്‍ ഹിന്ദു രാജാവായിരുന്നില്ലെന്ന് വെട്രിമാരന്‍ പറഞ്ഞു. നമ്മുടെ ചിഹ്നങ്ങള്‍ നമ്മളില്‍ നിന്ന് തട്ടിയെടുക്കപ്പെടുകയാണ്.

തിരുവള്ളുവരെ കാവി അണിയിക്കുന്നതും, രാജ രാജ ചോളനെ ഹിന്ദു രാജാവാക്കുന്നതും നിരന്തരം നടക്കുന്നുണ്ടെന്നും വെട്രിമാരന്‍ ആരോപിച്ചു. രാഷ്ട്രീയ മനസ്സിലാക്കേണ്ടത് ജീവിതത്തില്‍ വളരെ ആവശ്യമുള്ളതാണെന്നും, അത് ജീവിതത്തില്‍ ഇടപെടുന്നുണ്ടെന്നും വെട്രിമാരന്‍ പറഞ്ഞു. രാഷ്ട്രീയം നമ്മുടെ ഓരോ ചിന്തയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1

ബിജെപിയെ ഉന്നമിട്ടായിരുന്നു വെട്രിമാരന്റെ പരാമര്‍ശങ്ങള്‍. ഇതിനെതിരെ ബിജെപി നേതാവ് എച്ച് രാജ രംഗത്തെത്തി. രാജ രാജ ചോളന്‍ ഹിന്ദു രാജാവ് തന്നെയാണ്. വെട്രിമാരനെ പോലെ ചരിത്രത്തില്‍ ഞാന്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് തരാം, രാജ രാജ ചോളന്‍ നിര്‍മിച്ചതാണ് രണ്ട് ക്രിസ്ത്യന്‍ പള്ളികളും മുസ്ലീം പള്ളിയും, അതെങ്ങനെയാണ് മതമില്ലെങ്കില്‍ സാധ്യമാകുക. ശിവപാദ ശേഖരന്‍ എന്നാണ് രാജ രാജ ചോളന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇതൊക്കെ നോക്കുമ്പോള്‍ അദ്ദേഹം ഹിന്ദുവല്ല എന്ന് പറയാനാവുമോ എന്നും രാജ ചോദിച്ചു.

മക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവമക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവ

അതേസമയം വെട്രിമാരനെ പിന്തുണച്ച് കമല്‍ഹാസന്‍ രംഗത്ത് വന്നു. രാജ രാജ ചോളന്‍ ഹിന്ദു രാജാവല്ല. ചോള സാമ്രാജ്യത്തിന്റെ സമയത്ത് ഹിന്ദു എന്നൊരു മതമേ ഇല്ലെന്നും കമല്‍ പറഞ്ഞു. വൈനവം, ശിവം, സമനം എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്. ഹിന്ദു എന്ന മതത്തെ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. കാരണം അവര്‍ക്ക് എങ്ങനെയാണ് ഉച്ഛരിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു.

ഗെലോട്ട് ക്യാമ്പ് പൊളിയുന്നു, വിശ്വസ്തര്‍ സച്ചിന്‍ പക്ഷത്തേക്ക്; മുഖ്യമന്ത്രി പദം കൈവിടുമോ?ഗെലോട്ട് ക്യാമ്പ് പൊളിയുന്നു, വിശ്വസ്തര്‍ സച്ചിന്‍ പക്ഷത്തേക്ക്; മുഖ്യമന്ത്രി പദം കൈവിടുമോ?

അവര്‍ക്ക് പറയാന്‍ എളുപ്പത്തിനാണ് ഹിന്ദുവെന്ന വാക്ക് ഉണ്ടാക്കിയത്. തൂത്തുക്കുടിക്ക് ട്യൂട്ടിക്കോറിന്‍ എന്ന് പേര് മാറ്റിയത് പോലെയാണിതെന്നും കമല്‍ഹാസന്‍ വയ്ക്തമാക്കി. ആ സമയത്ത് ഒരുപാട് മതങ്ങള്‍ ഉണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരനാണ് ഷന്‍മധ സ്തഭനം ഉണ്ടാക്കിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഇത് ചരിത്രം കലര്‍ന്നന ഭാവനയെ ആഘോഷിക്കേണ്ട സമയമാണ്. അല്ലാതെ അതിനെ വളച്ചൊടിച്ച് ചരിത്രമാണെന്ന് പറയുകയും, ഭാഷാ വിഷയം ഇതിലേക്ക് കൊണ്ടുവരികയും ചെയ്യരുതെന്നും കമല്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം വിടുതലൈ ചിരുതൈഗള്‍ കച്ചി പ്രസിഡന്റ് തോല്‍ തിരുമാവളനും വെട്രിമാരനെ പിന്തുണച്ചു.

രാജ രാജ ചോളന്‍ ഹിന്ദു രാജാവായിരുന്നില്ല. ഹിന്ദൂയിസം എന്ന് പറയുന്നത് ചോളരുടെ കാലത്ത് ഇല്ലായിരുന്നു. ഇവരുടെ കാലത്ത് പരസ്പരം പോരാട്ടവും രക്തച്ചൊരിച്ചിലുമായിരുന്നു. ഇന്ന് ലിംഗായത്തുകള്‍ തന്നെ പറയുന്നു ഞങ്ങള്‍ ഹിന്ദുക്കള്‍ അല്ലെന്ന്. ഹിന്ദു എന്ന് പറയുന്നത് അന്നത്തെ കാലത്തില്ലെന്നും തിരുമാവളന്‍ പറഞ്ഞു.

സൂര്യനില്‍ ഭയപ്പെടുത്തുന്ന സ്‌ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെസൂര്യനില്‍ ഭയപ്പെടുത്തുന്ന സ്‌ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെ

English summary
director vetrimaaran says raja raja chola not a hindu king, kamal hassan support him, bjp hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X