കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്‌സി പരീക്ഷയില്‍ പ്രാദേശിക ഭാഷകളില്ല, ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്ന് കനിമൊഴി

Google Oneindia Malayalam News

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ സിജിഎല്‍ പരീക്ഷ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംക നേതാവ് കനിമൊഴി. അപലപനീയമായ കാര്യമാണിതെന്ന് കനിമൊഴി ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് ഈ പരീക്ഷകള്‍ നടത്തുന്നത്.

ഇന്ത്യാ മഹാരാജ്യത്തിന്റെ പരമാധികാരം എന്നത് ബഹുസ്വരതയിലാണ് ഉള്ളത്. ഏകരൂപം എല്ലാത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ധ്വംസനമാണെന്നും കനിമൊഴി കുറ്റപ്പെടുത്തി.

1

നേരത്തെ സെന്‍ട്രല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അവരുടെ കമ്പയിന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടിരുന്നു. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ ഇരുപതിനായിരത്തോളം പോസ്റ്റുകളിലെ ഒഴിവകളിലേക്കാണ് പരീക്ഷ നടത്തുന്നത്. പല മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര വകുപ്പുകള്‍ക്കും കീഴിലാണിത്.

ഇതിനായുള്ള അപേക്ഷാ നടപടികള്‍ എട്ടാം തിയതി പൂര്‍ത്തിയാവും. അതേസമയം ഈ പോസ്റ്റുകളിലേക്കുള്ള മെറിറ്റ് ലിസ്റ്റുകള്‍ ടയര്‍ 1, ടയര്‍ 2, തലത്തില്‍ നടത്തുന്ന പരീക്ഷകളിലൂടെയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ഈ പരീക്ഷ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഭരണഘടനയില്‍ 22 ഭാഷകളെ അംഗീകരിച്ചിട്ടുണ്ടെന്ന് കനിമൊഴി പറയുന്നത്. എന്നിട്ടും വെറും രണ്ട് ഭാഷകളില്‍ മാത്രമായി എസ്എസ്‌സി പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും കനിമൊഴി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ കേന്ദ്ര ധനമന്ത്രാലയം പൊതു മേഖലാ ബാങ്കുകളിലെ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിന്റെ പ്രിലിമിനറി പരീക്ഷയും, മുഖ്യ പരീക്ഷകളും പതിമൂന്ന് പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് അറിയിച്ചിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും പരീക്ഷയുണ്ടാവും.

English summary
dmk mp kanimozhi against ssc exams conduction in only two languages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X