കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച് സ്റ്റാലിന്‍, 35 ചോദിച്ചപ്പോള്‍ 25, 30 കിട്ടിയില്ലെങ്കില്‍ സഖ്യമില്ല!!

Google Oneindia Malayalam News

ചെന്നൈ: കേരളത്തിലെ പോലെ തമിഴ്‌നാട്ടില്‍ സീറ്റിനായി വിലപേശല്‍ നടത്തിയ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ഉമ്മന്‍ ചാണ്ടിയെ അടക്കം നേതാക്കള്‍ ഡിഎംകെ നേതാക്കള്‍ അപമാനിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെഎസ് അഴഗിരി ഇക്കാര്യവും പറഞ്ഞ് പൊട്ടിക്കരയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ രംഗങ്ങള്‍. ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘത്തെ ഡിഎംകെ സീറ്റ് ചര്‍ച്ചകള്‍ക്കിടെ ഒരു വിലയും നല്‍കാതെ അപമാനിച്ചെന്ന് അഴഗിരി പറയുന്നു. സീറ്റുകളല്ല, അവര്‍ ഉമ്മന്‍ ചാണ്ടിയെ പോലൊരു സീനിയര്‍ നേതാവിനെ കൈകാര്യം ചെയ്ത വിധം വളരെ മോശപ്പെട്ടതായിരുന്നുവെന്ന് അഴഗിരി പറഞ്ഞു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

1

ഉമ്മന്‍ ചാണ്ടിക്കാണ് നേരത്തെ തമിഴ്‌നാട്ടിന്റെ ചുമതല ഹൈക്കമാന്‍ഡ് നല്‍കിയിരുന്നത്. വിജയിക്കാവുന്ന 35 സീറ്റുകള്‍ ഡിഎംകെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നല്‍കാനാവില്ലെന്ന് സ്റ്റാലിന്‍ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. 20 സീറ്റ് വരെ നല്‍കാമെന്ന് പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ തങ്ങളെ ഇത്തരത്തില്‍ അപമാനിക്കരുതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം അഴഗിരിയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചിട്ടുണ്ട്. മാന്യമായ രീതിയില്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് തരക്കേടില്ലാത്ത സീറ്റുകളില്‍ മത്സരിക്കണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസിന്റെ കരുത്തിനനുസരിച്ചുള്ള സീറ്റ് കിട്ടണമെന്ന വാശിയിലാണ് രാഹുല്‍.

ഉമ്മന്‍ ചാണ്ടിയെ ഡിഎംകെ നേതൃത്വം അപമാനിച്ചുവെന്നും, അത്തരമൊരു അപമാനം തന്റെ ജീവിതത്തില്‍ തന്നെ ഉണ്ടായിട്ടില്ലെന്നും അഴഗിരി പറയുന്നു. വീരപ്പ മൊയ്‌ലി അടക്കമുള്ള നേതാക്കള്‍ക്ക് മുന്നിലാണ് വികാരാധീനനായി അഴഗിരി സംസാരിച്ചത്. അതേസമയം യോഗത്തിന് ശേഷം മാധ്യമങ്ങളോട് ചര്‍ച്ച പുരോഗമിക്കുന്നു എന്ന് മാത്രമാണ് അഴഗിരി പറഞ്ഞത്. നേരത്തെ പറഞ്ഞ 20 സീറ്റില്‍ നിന്ന് ഒരു അഞ്ച് സീറ്റ് കൂടി പരമാവധി കൂടുതല്‍ നല്‍കാമെന്നാണ് ഡിഎംകെ അറിയിച്ചത്. എന്നാല്‍ 25 സീറ്റ് പോരെന്ന് കോണ്‍ഗ്രസ് പറയുന്നു. 2016ല്‍ 41 സീറ്റില്‍ മത്സരിച്ചത് കൊണ്ട് 35 സീറ്റ് എങ്കിലും വേണമെന്ന് ഇവര്‍ സ്റ്റാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

സ്റ്റാലിന്‍ 2016ല്‍ ആകെ എട്ട് സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്റെ അവസ്ഥയെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ബീഹാറിലെ തോല്‍വി അടക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അതേസമയം 30 സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ സഖ്യമുണ്ടാവില്ലെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. സിപിഐ അടക്കമുള്ള കക്ഷികളുമായി ഡിഎംകെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി സിപിഎമ്മും കോണ്‍ഗ്രസും എംഡിഎംകെയുമാണ് ബാക്കിയുള്ളത്. കഴിഞ്ഞ തവണ സിപിഐയും സിപിഎമ്മും ഒരു സീറ്റിലും വിജയിച്ചിരുന്നില്ല. ഇത്തവണ ആ ചിത്രം മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് സീറ്റ് വിട്ടുകൊടുക്കാന്‍ സ്റ്റാലിന് താല്‍പര്യമുണ്ട്.

English summary
dmk treated oommen chandi badly says congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X