കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ചിന്നത്തലയാവും, സീറ്റ് കുറയ്ക്കാന്‍ ഡിഎംകെ, ബീഹാര്‍ ഇഫ്ക്ട്!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആറുമാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഖ്യത്തില്‍ ചില പൊളിച്ചെഴുത്തുമായി ഡിഎംകെ. കോണ്‍ഗ്രസിന് എത്ര സീറ്റ് നല്‍കണമെന്ന കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് ജൂനിയര്‍ പാര്‍ട്ണറായി സഖ്യത്തിലുണ്ടാവും. എന്നാല്‍ ബീഹാറിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സീറ്റ് പാര്‍ട്ടിക്ക് നല്‍കുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന് ഡിഎംകെ കരുതുന്നു. 70 സീറ്റുകളൊന്നും ഒരിക്കലും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ഡിഎംകെ തയ്യാറല്ല.

കോണ്‍ഗ്രസ് ചിന്നത്തല

കോണ്‍ഗ്രസ് ചിന്നത്തല

തമിഴ്‌നാട്ടില്‍ സ്റ്റാലിനെ ദളപതി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എപ്പോള്‍ ചിന്നത്തലയായി കോണ്‍ഗ്രസിനെയാണ് കാണുന്നത്. എന്നാല്‍ ഡിഎംകെ കോണ്‍ഗ്രസിനെ ശക്തമായ നേതൃത്വമായി ഇപ്പോള്‍ കാണുന്നില്ല. കാരണം പാര്‍ട്ടി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലെല്ലാം വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ പാര്‍ട്ടി നേടിയിരുന്നു. ബാക്കി 30 എണ്ണവും ഡിഎംകെ നേടി. എന്നാല്‍ ഈ വിജയത്തില്‍ ഒരു ക്രെഡിറ്റും കോണ്‍ഗ്രസിനില്ലായിരുന്നു.

സ്റ്റാലിന്റെ ഏക പ്രതീക്ഷ

സ്റ്റാലിന്റെ ഏക പ്രതീക്ഷ

സ്റ്റാലിന് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് നന്നായി അറിയാം. അതുകൊണ്ട് സീറ്റ് കുറയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവും. പക്ഷേ രാഹുല്‍ ഗാന്ധിക്ക് തമിഴ്‌നാട്ടില്‍ നല്ല ഇമേജുണ്ട്. നേരത്തെ നടന്ന സര്‍വേകളിലെല്ലാം രാഹുല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ജനപ്രിയനായിരുന്നു. അതുകൊണ്ട് രാഹുലിന്റെ പ്രചാരണം ശക്തമായി തന്നെ സ്റ്റാലിന്‍ ആവശ്യപ്പെട്ടേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ അടുത്ത പ്രധാനമന്ത്രി എന്ന പ്രഖ്യാപനത്തില്‍ കേന്ദ്രീകരിച്ചാണ് ദേശീയ വികാരമുള്ള വോട്ടുകള്‍ കൂടി സ്റ്റാലിന്‍ നേടിയത്.

രാഹുല്‍ വരുമോ?

രാഹുല്‍ വരുമോ?

രാഹുല്‍ പ്രചാരണത്തില്‍ അടുത്തിടെയായി തീര്‍ത്തും ദുര്‍ബലനാണ്. ബീഹാറില്‍ മൂന്നോ നാലോ റാലികള്‍ മാത്രമാണ് രാഹുല്‍ സംഘടിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹം പ്രിയങ്കയുടെ വീട്ടില്‍ സന്ദര്‍ശനത്തിനും പോയി. ഇങ്ങനൊരു നേതാവിനെ ആവശ്യമുണ്ടോ എന്ന് സഖ്യകക്ഷികള്‍ വരെ ചോദിച്ച് തുടങ്ങി. തീര്‍ച്ചയായും രാഹുല്‍ കൂടി വന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെ തമിഴ്‌നാട്ടില്‍ ഒന്നിനും കൊള്ളില്ലെന്ന് ഡിഎംകെ ഉറപ്പിക്കും. ഇത് സീറ്റുകള്‍ വളരെ കുറച്ച് മാത്രം നല്‍കുന്നതിലേക്ക് നയിക്കും. രാഹുല്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നത്. അദ്ദേഹം സഖ്യകക്ഷികളോടുള്ള നിലപാടുകള്‍ മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകും.

2016ലെ അനുഭവം

2016ലെ അനുഭവം

കോണ്‍ഗ്രസ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയോട് കടുത്ത വിലപേശലാണ് നടത്തിയത്. 41 സീറ്റും നേടിയെടുത്തിയിരുന്നു. എന്നാല്‍ വെറും എട്ട് സീറ്റാണ് പാര്‍ട്ടി നേടിയത്. കോണ്‍ഗ്രസ് ദയനീയമായി തോറ്റത് കൊണ്ടാണ് പല മണ്ഡലങ്ങളിലും അണ്ണാഡിഎംകെയ്ക്ക് അധികാരം നിലനിര്‍ത്താനായത്. ബീഹാറിലെ തോല്‍വിയോടെ ഈ റെക്കോര്‍ഡ് ഡിഎംകെ വീണ്ടും പരിശോധിക്കുകയാണ്. കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ അധികാരം തിരിച്ചുപിടിക്കില്ലെന്ന ഭയവും സ്റ്റാലിനുണ്ട്. ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരും കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നല്‍കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ബിജെപി കരുത്ത് വര്‍ധിപ്പിക്കുന്നു

ബിജെപി കരുത്ത് വര്‍ധിപ്പിക്കുന്നു

ബിജെപി ഇത്തവണ പുതിയ അധ്യക്ഷനും സംഘടന തന്നെ പൊളിച്ചെഴുതിയിട്ടുമാണ് വരുന്നത്. അവരുടെ വെട്രിവേല്‍ യാത്രയും വലിയ ജനപ്രീതി നേടുന്നുണ്ട്. ഇതിന് പുറമേ അളഗിരി കൂടി വരുന്നതോടെ ബിജെപി തമിഴ്‌നാട്ടില്‍ ഇത്തവണ പ്രബല ശക്തിയാവും. മധുരയില്‍ അടക്കം ഇത് എന്‍ഡിഎയ്ക്ക് കരുത്താവും. ഡിഎംകെയ്ക്ക് തങ്ങളുടെ കരുത്തില്‍ സംശയമില്ല. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് യാതൊരു താരത്തിലും പരിഗണനയിലില്ല. അതേസമയം ബിജെപി നേട്ടമുണ്ടാക്കിയാലും ഇത്തവണ അണ്ണാഡിഎംകെ നേട്ടമുണ്ടാക്കുന്ന കാര്യം സംശയമാണ്.

ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍

കോണ്‍ഗ്രസിന് തമിഴ്‌നാട്ടിലെ ക്രിസ്ത്യന്‍ വിഭാഗത്തിലും മറ്റ് ന്യൂനപക്ഷ വിഭാഗത്തിലും സ്വാധീനമുണ്ട്. അതുകൊണ്ട് ഡിഎംകെ ഒന്ന് ആലോചിച്ച ശേഷമേ സഖ്യം ഒഴിവാക്കൂ. വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നല്‍കൂ. കോണ്‍ഗ്രസ് ചെറിയ റോളിലേക്ക് ഒതുങ്ങുമെന്ന് ഉറപ്പാണ്. അതല്ലെങ്കില്‍ ജനുവരിയില്‍ പുതിയ അധ്യക്ഷന്‍ കോണ്‍ഗ്രസിനുണ്ടാവണം. തീര്‍ച്ചയായും ബിജെപി വിരുദ്ധ വോട്ടുകള്‍ തമിഴ്‌നാട്ടില്‍ ധാരാളമുണ്ട്. അത് തന്നെയാവും സ്റ്റാലിന്‍ ഉപയോഗിക്കുക. അതിന് കോണ്‍ഗ്രസിന്റെ സഹായം ആവശ്യമാണ്. മോദി വിരുദ്ധത ശക്തമായി അവതരിപ്പിച്ചാല്‍ വോട്ടാവുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്.

Recommended Video

cmsvideo
Vijay reveals about his Political Entry

English summary
dmk will cut congress's seats in tamil nadu because of bihar effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X