കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് രാജ്യത്തിനായി പ്രകോപിപ്പിക്കരുത്; ഇന്ത്യയിലിരുന്നാല്‍ ഒന്നും കിട്ടില്ലെന്ന് ഡിഎംകെ നേതാവ്

Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ മുന്നിലിരുത്തി വിഘടനവാദ പരാമര്‍ശവുമായി മുന്‍ മന്ത്രി എ രാജ. പ്രത്യേക തമിഴ്‌നാടിനായി വാദിക്കുമെന്ന രാജയുടെ പരാമര്‍ശം രാഷ്ട്രീയ ലോകത്തെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. രാജ്യത്തെ വിഘടിക്കാനുള്ള നീക്കമാണ് ഡിഎംകെ നടത്തുന്നതെന്ന് ബിജെപി അടക്കമുള്ളവര്‍ ആരോപിച്ചു. സ്റ്റാലിന്‍ ഈ സമയം സ്റ്റേജിലുണ്ടായിരുന്നു. നാമക്കലില്‍ ഡിഎംകെയുടെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു പരാമര്‍ശം. കേന്ദ്രത്തിനോട് തമിഴ്‌നാടിന് സ്വതന്ത്ര പരമാധികാരം ഞാന്‍ ആവശ്യപ്പെടുകയാണ്. അത് ലഭിക്കുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാജ പറഞ്ഞു.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

1

ഡിഎംകെയുടെ പ്രത്യയശാസ്ത്ര നേതാവായ പെരിയാര്‍ ഇന്ത്യയില്‍ നിന്ന് വിഘടിച്ച് നില്‍ക്കുന്ന തമിഴ്‌നാട് വേണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഞങ്ങള്‍ ആ ആവശ്യത്തില്‍ നിന്ന് പിന്നോട്ട് നില്‍ക്കുകയായിരുന്നു. ജനാധിപത്യത്തെയും ഇന്ത്യയുടെ ഐക്യത്തെയും ആലോചിച്ച് മാത്രമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഞാന്‍ പറയുകയാണ്, ആ ആവശ്യം വീണ്ടും ഉയര്‍ത്തി കൊണ്ടുവരാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്. ഞങ്ങളുടെ സംസ്ഥാനത്തിന് സ്വതന്ത്ര അധികാരം ദയവായി നല്‍കണമെന്നും എ രാജ ആവശ്യപ്പെട്ടു.

വെറുമൊരു ആവശ്യമല്ല ഇത്. ഇന്ത്യയില്‍ നില്‍ക്കുന്ന കാലത്തോളം തമിഴര്‍ക്ക് സാമ്പത്തിക പുരോഗതിയോ തൊഴില്‍പരമായ നേട്ടമോ ഉണ്ടാകില്ലെന്നും രാജ പറഞ്ഞു. അതേസമയം ബിജെപി ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഡിഎംകെ അവരുടെ വിഘടനവാദ ആഗ്രങ്ങളാണ് തുറന്നുവിടുന്നത്. കേന്ദ്രത്തിലെ ഒരു പാര്‍ട്ടി എതിര്‍ക്കുക എന്നത് ഒരു നയമാണ്, അതോടൊപ്പം നിങ്ങള്‍ ഐക്യ ഇന്ത്യ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുകയാണെന്നും ബിജെപി നേതാവ് ഷെഹസാദ് പൂനാവാല പറഞ്ഞു. അതേസമയം പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളെയും തുല്യരായി കാണണമെന്ന് പറയുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി ഹിന്ദിയാണ് രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയെന്നാണ് പറയുന്നതെന്നും രാജ പറഞ്ഞു.

പെരിയാര്‍ മരിക്കുന്നതിന് മുമ്പ് ചില നിര്‍ണായക കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ജീവിക്കുന്ന കാലത്തോളം ഞാന്‍ ശൂദ്രനായി തന്നെ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വതന്ത്ര തമിഴ്‌നാടിനായി അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അന്നത് വേണ്ടെന്ന് വെച്ചതാണ് ഡിഎംകെ. രാജ്യത്തിന്റെ മൊത്തം ജിഎസ്ടി വിരുമാനത്തിന്റെ പത്ത് ശതമാനം തമിഴ്‌നാട്ടില്‍ നിന്നാണ്. മൊത്തം നികുതി വരുമാനത്തില്‍ 6.5 ശതമാനവും ഇവിടെ നിന്നാണ്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് നമുക്ക് കിട്ടുന്ന നികുതി 1.2 ശതമാനം മാത്രമാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഈ ചോദ്യം ഉന്നയിക്കുന്നത് സ്റ്റാലിന്‍ മാത്രമാണെന്നും രാജ പറഞ്ഞു.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

English summary
dont force us to push seperate tamil nadu, dmk's a raja remarks creates huge controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X