കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയുടെ കാറിടിച്ച് 8വയസ്സുകാരി മരിച്ചു

Google Oneindia Malayalam News

നാമക്കല്‍: സിറ്റിംഗ് എം എല്‍ എയും ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയുമായ കെ പി പി ഭാസ്‌കറിന്റെ കാറിടിച്ച് പെണ്‍കുട്ടി കൊലപ്പെട്ടു. അപടകത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവരഞ്ജിനി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. എട്ട് വയസ്സായിരുന്നു. കാര്‍ ഡ്രൈവറായ മുത്തുസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ അഞ്ച് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

tamil-nadu

മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെ പാര്‍ട്ടിയുടെ നേതാവാണ് 45 കാരനായ കെ പി പി ഭാസ്‌കര്‍. നാമക്കല്‍ നിയോജകമണ്ഡലത്തിലെ എം എല്‍ എയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട് ഇയാള്‍. തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ പരിപാടിക്ക് വേണ്ടി സുന്ദരത്തേക്ക് പോകുന്നതിനിടെയാണ് ആക്‌സിഡന്റ് ഉണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് എം എല്‍ എയുടെ കാര്‍ കുട്ടികളെ ഇടിച്ചത്. സ്‌കൂള്‍ വിട്ട് തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത് എന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 24 നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്.

English summary
Eight-year-old dies after being hit by MLA’s car in Namakkal, Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X