കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്തിന്റെ വീടിന് മുന്നില്‍ മൂന്നാം ദിനവും ആളിക്കത്തി പ്രതിഷേധം, ആരാധകന്‍ സ്വയം തീകൊളുത്തി!!

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനം തമിഴ്‌നാട്ടില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിനം അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. രജനിയുടെ ചെന്നൈയിലുള്ള വീടിന് മുന്നില്‍ ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഒന്നാകെ പ്രതിഷേധ റാലിയും അരങ്ങേറി. ഇതിനിടെ രജനികാന്ത് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരില്‍ ഒരാള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

1

രജനിയുടെ വീടിന് മുന്നിലാണ് ആരാധകന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ചെന്നൈ സ്വദേശിയായ മുരുകേശനാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രജനി രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയെയും മക്കളെയും പോലും മൂന്ന് ദിവസമായി കണ്ടിട്ടില്ലെന്നും, രജനിയും മനസ്സ് മാറാന്‍ വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് ഒരു ആരാധകന്‍ പറയുന്നു. സ്ത്രീകളെല്ലാം രജനിയുടെ തീരുമാനത്തില്‍ നിരാശയിലാണ്. സൂപ്പര്‍ താരം തീരുമാനം മാറ്റണമെന്നും ലളിത എന്ന രജനീകാന്ത് ആരാധകര്‍ ആവശ്യപ്പെട്ടു.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് രജനി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ആരാധകര്‍ രജനിയുടെ കോലം വരെ കത്തിചിരുന്നു. തിരുച്ചിറപ്പള്ളി, സേലം, മധുര ജില്ലകളില്‍ രജനി രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. രോഷാകുലരായ ആരാധകര്‍ രജനിയുടെ ബാനറുകളും പോസ്റ്ററുകളും വരെ തകര്‍ത്തു. രജനി രണ്ട് വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്ക് വിധേയനായിരുന്നു. അതുകൊണ്ട് കുടുംബത്തില്‍ നിന്നും രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയില്ല.

രജനി കടുത്ത മാനസിക പ്രയാസത്തിലാണെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ അര്‍ജുനമൂര്‍ത്തി പറഞ്ഞു. രജനിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രജനിയും തന്റെ രണ്ട് കണ്ണുകളെ പോലെയാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കായി വലിയ പദ്ധതികള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ സാധിക്കാത്തതില്‍ അദ്ദേഹം കടുത്ത നിരാശനാണ്. മാനസിക വേദന അനുഭവിക്കുകയാണ് അദ്ദേഹം. തമിഴ് ജനതയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പദ്ധതികള്‍ ഒരിക്കലും ചെറുതായി പോകില്ല. രാഷ്ട്രീയമില്ലെങ്കിലും രജനി ജനങ്ങളെ കാണുമെന്ന് അര്‍ജുന മൂര്‍ത്തി പറഞ്ഞു.

English summary
fan set ablaze infront of rajinikanth's house after he decide not coming to politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X