കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളിപ്കാര്‍ട്ട് ഡെലിവെറി ഏജന്റ് മോഷ്ടിച്ചത് 12 ഐഫോണുകള്‍, പകരം വെച്ചത് ചൈന ഫോണുകള്‍

  • By Neethu
Google Oneindia Malayalam News

ചെന്നൈ: ഒരു മാസത്തിനുള്ളില്‍ 12 ഐ ഫോണുകള്‍ മോഷ്ടിച്ച ഫഌപ്കാര്‍ട്ട് ഏജന്റ് പിടിയില്‍. ചെന്നൈയിലെ വാഷര്‍മെന്‍പെറ്റ് ഏരിയയില്‍ ഡെലിവെറി നടത്തിയിരുന്ന നവീന്‍(21) അറസ്റ്റിലായത്.

ഡെലിവെറി നല്‍കുന്ന ഉത്പനങ്ങള്‍ വീട്ടില്‍ എത്തിച്ച് ഐ ഫോണുകള്‍ക്ക് പകരം ചൈന ഫോണുകള്‍ വെയ്ക്കുകയാണ് ചെയ്യുന്നത്. ഐ ഫോണ്‍ വാങ്ങിയ ഉപഭോക്താവ് കമ്പനിയില്‍ പരാതി നല്‍കിയപ്പോഴാണ് മോഷണം പുറത്തു വന്നത്.

arrest

നവീന്‍ വിതരണം നടത്തുന്ന ഏരിയയില്‍ നിന്നും കൂടുതല്‍ ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയതും സംശയത്തിന് ഇടാക്കി. പരാതിയെ തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തില്‍ ചൈന ഫോണുകളാണ് നവീന്‍ വിതരണം ചെയ്യ്തിരുന്നത് എന്ന് കണ്ടെത്തി.

മോഷ്ടിച്ച ഐ ഫോണുകള്‍ 5,00,000 ലക്ഷം രൂപയോളം വിലമതിക്കുമെന്ന് കമ്പനി അറിയിച്ചു. തന്റെ കടങ്ങള്‍ വീട്ടുന്നതിനാണ് പണം ചെലവഴിച്ചതെന്ന് നവീന്‍ പോലീസിനോട് പറഞ്ഞു.

English summary
In a recent fraud case, a Chennai-based Flipkart delivery agent was arrested by police on Sunday after he conned his employer for more than month, acquiring as many as 12 iPhones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X