• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ നിമയത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് വിട്ട സെന്തില്‍ കോണ്‍ഗ്രസില്‍; നിയമസഭയിലേക്ക് മത്സരിച്ചേക്കും

ചെന്നൈ: കേരളത്തോടൊപ്പം തന്നെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ സഖ്യം തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമാണ് ബിജെപി നിലയുറപ്പിക്കുന്നത്. മറുപക്ഷത്ത് ഡിഎംകെ, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ അണിനിരക്കുന്നതാണ് പ്രതിക്ഷ സഖ്യം. പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് വലിയ ഉര്‍ജ്ജം നല്‍കുന്ന ഒരു നീക്കം ഉണ്ടായിരിക്കുന്നത്. പൗരത്വ നിമയം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവെച്ച എസ് ശശികാന്ത് സെന്തില്‍ നാളെ കോണ്‍ഗ്രസില്‍ ചേരും.

കർണാടകയിൽ

കർണാടകയിൽ

കർണാടകയിൽ ഡെപ്യൂട്ടി കമ്മീഷണര്‍ പദവിയിലിരിക്കെയായിരുന്നു 41 കാരനായി സെന്തില്‍ പൗരത്വ നിയമം ഭേദഗതി നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവെച്ചത്. പിന്നീട് സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്ന സെന്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ് ആസ്ഥാനത്ത്

കോണ്‍ഗ്രസ് ആസ്ഥാനത്ത്

നാളെ ചെന്നൈയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ സെന്തില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഐക്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സെന്തില്‍ ഇതിനോടകം നിരവധി തവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് തമിഴ്നാടിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടറാവു വ്യക്തമാക്കുന്നത്.

ഭിന്നിപ്പക്കല്‍ നയത്തില്‍

ഭിന്നിപ്പക്കല്‍ നയത്തില്‍

ബിജെപിയുടെ ഭിന്നിപ്പക്കല്‍ നയത്തില്‍ സെന്തില്‍ അതീവ അസംതൃപ്തിനാണ്. ഇതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ദേശീയ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമനിച്ചത്. പാർട്ടി അദ്ദേഹത്തെ സംസ്ഥാനത്ത് മാത്രമല്ല ദേശീയ തലത്തിൽ തന്നെ ഉപയോഗപ്പെടുത്തുമെന്നും ദിനേശ് ഗുണ്ടുറാവു മാധ്യമങ്ങളോട് വ്യക്തമാക്കി.

നാളെ കോണ്‍ഗ്രസില്‍

നാളെ കോണ്‍ഗ്രസില്‍

കർണാടകയില്‍ ഐ‌എ‌എസ് ഉദ്യോഗസ്ഥനായി 10 വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമായിരുന്നു സെന്തിൽ പദവി രാജിവെച്ചത്. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കെ എസ് അലഗിരിയുടെയും മറ്റ് ഉന്നത നേതാക്കളുടേയും നേതൃത്വത്തില്‍ നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന കാര്യം ട്വിറ്ററിലൂടെ സെന്തില്‍ കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണക്കാരുടെ ശബ്ദമാകാൻ

സാധാരണക്കാരുടെ ശബ്ദമാകാൻ

''പോരാട്ടം തുടരാനുള്ള എന്റെ ശ്രമത്തിന്‍റെ ഭാഗമായി കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ച കാര്യം എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എവിടെയായിരുന്നാലും എന്റെ ജീവിതത്തിലുടനീളം സാധാരണക്കാരുടെ ശബ്ദമാകാൻ ശ്രമിക്കുന്ന ഒരു പ്രവർത്തകനാണ് ഞാൻ, അവസാന ശ്വാസം വരെ അത് തുടരും. "-സെന്തില്‍ ട്വീറ്റ് ചെയ്തു.

ആത്മവിശ്വാസം

ആത്മവിശ്വാസം

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തമിഴ്‌നാട് ഒരുങ്ങുമ്പോള്‍ സെന്തിലെ പോലുള്ള ഒരു പ്രമുഖ വ്യക്തി പാര്‍ട്ടിയിലേക്ക് കടന്നു വരുന്നത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ജെ. ജയലളിതയും എം കരുണാനിധിയും ഇല്ലാതെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ഡിഎംകെയും നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സമയം കൂടിയാണ് ഇത്.

ഖുഷ്ബു ബിജെപിയിലേക്ക് പോയത്

ഖുഷ്ബു ബിജെപിയിലേക്ക് പോയത്

പാര്‍ട്ടി ദേശീയ വക്താവായിരുന്നു ഖുഷ്ബു ബിജെപിയിലേക്ക് പോയത് തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്തിരുന്നു. സെന്തില്‍ പോലുള്ള പ്രമുഖരെ പാര്‍ട്ടിയില്‍ എത്തിച്ച് ഈ വിടവ് നികത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ നഗരപരിധിയിലുള്ള ഒരു സീറ്റില്‍ നിന്നും സെന്തിലെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞ മികച്ച വിജയം സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഡിഎംകെയുമായുള്ള സഖ്യത്തിലൂടെ മത്സരിച്ച 9 ല്‍ 8 സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചു. പുതുച്ചേരിയിലെ ഏക സീറ്റും ഈ സഖ്യത്തിലൂടെ കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ മാതൃകയിലുള്ള വിജയമാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

ഡിഎംകെ സഖ്യത്തിന്

ഡിഎംകെ സഖ്യത്തിന്

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഡിഎംകെ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. ആകെയുള്ള 234 സീറ്റില്‍ 138 എണ്ണത്തിലാണ് ഡിഎംകെയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 49 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 24 സീറ്റിലും ലീഗിന് 5 സീറ്റിലും മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു.

അണ്ണാ ഡിഎംകെയ്ക്ക്

അണ്ണാ ഡിഎംകെയ്ക്ക്

എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 136 സീറ്റില്‍ വിജയിച്ച അണ്ണാ ഡിഎംകെയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവലം 12 നിയമസഭാ സീറ്റില്‍ മാത്രമാണ് മേല്‍ക്കൈ നേടാനായത്. ബിജെപിയുടേത് ഇത് ഒരു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ഇതേ സഖ്യത്തില്‍ മത്സരിച്ച പിഎംകെയ്ക്ക് 3 സീറ്റിലും വിസികെയ്ക്ക് 2 സീറ്റിലുമായിരുന്നു ആധിപത്യം നേടാന്‍ സാധിച്ചത്.

English summary
‌former ias officer Senthil to join Congress in Chennai tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X