Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനെ പോലീസ് പൊക്കി; വധുവിന് മുറച്ചെറുക്കന്‍ താലി ചാര്‍ത്തി

ചെന്നൈ: വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ മുങ്ങുന്നതും തുടര്‍ന്ന് പന്തലില്‍ ഉള്ള മറ്റൊരാള്‍ മുഹൂര്‍ത്ത സമയത്തുതന്നെ താലിചാര്‍ത്തുന്നതുമായ, പല സിനിമകളിലും കണ്ടു പരിചയിച്ചൊരു രംഗം ചെന്നൈയില്‍ ഒരു കല്യാണവീട്ടില്‍ അരങ്ങേറി. വിവാഹത്തിനെത്തേണ്ടിയിരുന്ന വരനെ മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലീസ് പിടികൂടിയതാണ് വധുവിന്റെ വീട്ടുകാര്‍ക്ക് വിനയായത്.

തനിക്ക് വിവാഹവാഗ്ദാനം നല്‍കിയശേഷം വഞ്ചിച്ചെന്ന ഒരു സ്ത്രീയുടെ പരാതി പ്രകാരമായിരുന്നു പോലീസ് വരനെ അറസ്റ്റ് ചെയ്തത്. ഏറെക്കാലും തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും, വിവാഹ വാഗ്ദാനം നല്‍കിയശേഷം തന്ന ലൈംഗികമായി ഉപയോഗിച്ചെന്നും സ്ത്രീ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

indian-wedding

യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നുണ്ടെന്നറിഞ്ഞായിരുന്നു യുവതി പോലീസിന്റെ സഹായം തേടിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് വരനെ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വഞ്ചനക്കേസില്‍ വരനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചവരുടെ മുന്നില്‍ നാണംകെടുമെന്നായപ്പോഴാണ് ഒരാള്‍ മറ്റൊരു വരനെ പരിഗണിക്കുന്ന കാര്യം ബന്ധുക്കള്‍ മുന്നോട്ടുവെച്ചത്.

വധുവിന്റെ പിതൃസഹോദരിയുടെ പുത്രന്‍ പകരക്കാരനാകട്ടെയെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉടന്‍ ഇരുവീട്ടുകാരും തമ്മില്‍ ആലോചിക്കുകയും വിവാഹം നിശ്ചയിക്കുകയുമായിരുന്നു. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ തന്നെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറച്ചെറുക്കന്‍ താലി കെട്ടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+