കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി: ചെന്നൈയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതരുടെ പ്രയത്നം...

ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി: ചെന്നൈയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതരുടെ പ്രയത്നം...

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, കന്യാകുമാരി, നാഗപട്ടണം എന്നീ ജില്ലകളിൽ ആണ് ശക്തമായ മഴ തുടരുന്നത്.

കനത്ത മഴയെ തുടർന്ന് തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷനും സർക്കാർ ആശുപത്രിയും ഉൾപ്പെടെ വെള്ളക്കെട്ടിനടിൽ ആയി. തിരുച്ചന്തൂർ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ വിന്യസിച്ചിരിക്കുകയാണ്.

1

ചെന്നൈ നഗരത്തിലെ ചിലയിടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.. നിലവിൽ ഓറഞ്ച് അലർട്ടാണ് ചെന്നൈയ്ക്ക് നൽകിയിരിക്കുന്നത്. കനത്ത മഴയിൽ ചെന്നൈയിൽ വെള്ളക്കെട്ട് ഉണ്ടാവുന്നത് ഒഴിവാക്കാനുള്ള പ്രയത്നത്തിലാണ് അധികൃതർ. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.

നടുറോട്ടില്‍ ഭാര്യക്കെതിരെ ഭര്‍ത്താവിന്റെ അക്രമണം; ദൃശ്യങ്ങള്‍ പുറത്ത്, പൊലീസ് കേസെടുത്തുനടുറോട്ടില്‍ ഭാര്യക്കെതിരെ ഭര്‍ത്താവിന്റെ അക്രമണം; ദൃശ്യങ്ങള്‍ പുറത്ത്, പൊലീസ് കേസെടുത്തു

2

സാഹചര്യം കണക്കിലെടുത്ത് ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.അതേസമയം, ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിൽ തമിഴ്നാട്ടിലും തെക്കൻ -മധ്യ കേരളത്തിലും കനത്ത മഴയ്ക്ക് വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്. ചക്രവാതച്ചുഴി നിലനിൽക്കുമ്പോൾ തന്നെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി നിലവിൽ കോമറിൻ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾകടലിലെ പുതിയ ന്യൂനമർദ്ദം ആന്തമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

3

അതേസമയം, കേരളത്തിലെ തെക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായി..പല മലയോര മേഖലയിലും അതിശക്തമായ മഴയാണ് പെയ്തത്. ഇന്ന് പന്ത്രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളികൾക്കാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്കാണ് സാധ്യത എന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

വിഴിഞ്ഞത്തെ വൃക്ക വിൽപ്പന; നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻവിഴിഞ്ഞത്തെ വൃക്ക വിൽപ്പന; നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

4

തലസ്ഥാനത്ത് കൂടുതൽ മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുകൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴ ജില്ലയിൽ ഉണ്ടാകാനാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിവരം. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം.

6

സാഹചര്യം കണക്കിൽ എടുത്ത് കഴിഞ്ഞ ദിവസങ്ങളിലെ പോലെ സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിരുന്നു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ നവ്ജ്യോത് ഖോസെ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ രാത്രികാലങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണെന്നും അറിയിപ്പിൽ പറയുന്നു. ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

6

അതേസമയം, ആന്ധ്രയിലും സമാനമായ കാലാവസ്ഥാ വ്യതിയാനം തുടരുകയാണ്. തിങ്കളാഴ്ചയോടെ തന്നെ വീണ്ടും ശക്തമായ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ നിലവിൽ ജാഗ്രതാ നിർദേശം നൽകി.

English summary
heavy rain; Cyclone hits Sri Lankan : Authorities try to avoid floods in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X