ദുരഭിമാനം; അമ്മയും സഹോദരനും ഗര്‍ഭിണിയെ കൊന്നു
ചെന്നൈ: വീണ്ടുമൊരു ദുരഭിമാനക്കൊല കൂടെ. അന്യജാതിക്കാരനെ വിവാഹ ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെട്ടുത്തി. ചെന്നൈയിലാണ് സംഭവം.
രാമാനാഥപുരം സ്വദേശിയായ 21കാരി ദേവികയാണ് ജാതി വിദ്വേഷത്തിനിരയായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ദേവികയുടെ അമ്മ വെങ്കിടേശ്വരി സഹോദരന്‍ വിമല്‍രാജ് കൊലപാതകത്തിന് കൂട്ടുനിന്ന അമ്മാവന്മാരായ ജാനകി രാമന്‍, ഭാഗ്യരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ദുരഭിമാനമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

തേവര്‍ സമുദായത്തില്‍പ്പെട്ട ദേവിക ദളിത് സമുദായത്തില്‍പ്പെട്ട സുരേഷ് കുമാറുമായി പ്രണയത്തിലാകുകയും കഴിഞ്ഞ വര്‍ഷം വിവാഹിതരാകുകയും ചെയ്തു. ദേവികയുടെ വീട്ടുകാരുട എതിര്‍പ്പുകാരണം കേരളത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. മാര്‍ച്ച് 16ന് സുരേഷിന്റെ വീട്ടിലെത്തിയ വെങ്കിടേശ്വരി ദേവികയെ അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണെന്നും രണ്ട് ദിവസം ചെന്നൈയിലെ വീട്ടില്‍ താമസിക്കുകയാണെന്നും പറഞ്ഞു.
മാര്‍ച്ച് പതിനേഴിന് രാത്രി സുരേഷും ദേവികയും ഫോണില്‍ സംസാരിച്ചിരുന്നു. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫായി. ഭാര്യയ്ക്ക് അപകടം പറ്റിയെന്ന് മനസ്സിലാക്കിയ സുരേഷ് മാര്‍ച്ച് 20ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 17ന് തന്നെ അമ്മയും സഹോദരനും ബന്ധുക്കളും യുവതിയെ കൊന്നിരുന്നു. ദേവിക അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.












Click it and Unblock the Notifications