Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെക്കാള്‍ കേമത്തി താനെന്ന് ജയലളിത

ചെന്നൈ: ഗുജറാത്തിലെ മോദിയാണോ തമിഴ്‌നാട്ടിലെ ലേഡിയാണോ വികസന കാര്യത്തില്‍ മുന്നില്‍ - ചോദിക്കുന്നത് മറ്റാരുമല്ല, തമിഴകത്തിന്റെ മുഖ്യമന്ത്രിയും പുരൈട്ചി തലൈവിയുമായ ജയലളിത തന്നെയാണ്. തെക്കന്‍ ചെന്നൈയിലെ ടി നഗര്‍, കണ്ടഞ്ചവടി, പെരുങ്ങുടി തുടങ്ങിയ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ജയലളിത ഈ ചോദ്യം ചോദിച്ചത്.

ഭരണമികവിന്റെ കാര്യത്തില്‍ മോദിയുടെ ഗുജറാത്തിനെക്കാള്‍ എത്രയോ മുന്നിലാണ് തമിഴ്‌നാട്. മോദിയെക്കാള്‍ മികച്ച ഭരണാധികാരിയാണ് താന്‍. അമ്മാ അമ്മാ എന്ന് അലറിവിളിച്ച് ആളുകള്‍ ജയലളിതയുടെ പ്രസ്താവനയ്ക്ക് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസ്, ബി ജെ പി സഖ്യങ്ങളോട് അകന്ന് നില്‍ക്കുന്ന ജയലളിത മൂന്നാം മുന്നണി ശ്രമങ്ങളില്‍ സജീവമാണ്.

jayalalithaa

തമിഴ്‌നാട്ടിലെ 39 ഉം പുതുച്ചേരിയിലെ ഒന്നും സീറ്റുകളിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അണ്ണാ ഡി എം കെയ്ക്ക് പ്രതീക്ഷയുള്ളത്. ഇവര്‍ നിങ്ങളുടെ സ്ഥാനാര്‍ഥികളാണ്. ജയിച്ചുകഴിഞ്ഞാലും നിങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചുതരാനായി ഇവര്‍ നിങ്ങളുടെ വാതില്‍ക്കല്‍ തന്നെ എപ്പോഴും കാണും എന്ന് പറഞ്ഞാണ് പ്രചാരണത്തിന്റെ അവസാന ദിവസം ജയലളിത ജനങ്ങളെ കയ്യിലെടുത്തത്.

അഴിമതിക്കാരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസും ഡി എം കെയും. അവരെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒടുവില്‍ അണ്ണാ ഡി എം കെയെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാക്കി തീര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 24 വ്യാഴാഴ്ചയാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. കോണ്‍ഗ്രസ്, ഡി എം കെ, അണ്ണാ ഡി എം കെ, ബി ജെ പി - പി എം കെ - ഡി എം ഡി കെ, എം ഡി എം കെ സഖ്യം എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+