കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും സോണിയയുമാണ് എന്‍റെ നേതാക്കള്‍; പാര്‍ട്ടി വിടുമെന്ന പ്രചാരണം തള്ളി ഖുഷ്ബു

Google Oneindia Malayalam News

ചെന്നൈ: സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്നും ഒട്ടനവധി നേതാക്കളാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയത്. മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള പ്രമുഖര്‍ ഈ പട്ടികയില്‍ പെടുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന‍് പൈലറ്റും ബിജെപിയില്‍ എത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ബിജെപിയിലേക്ക് പോകില്ലെന്ന് അദ്ദേഹം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സച്ചിന്‍ കാവി പാളയത്തിലേക്ക് തന്നെയാണെന്നാണ് ഗെലോട്ട് പക്ഷം ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് വക്താവ് ഖുഷ്ബുവും ബിജെപിയേലക്കെത്തുമെന്ന പ്രാചരാണം ശക്തമായത്.

ദേശീയ വിദ്യാഭ്യാസ നയത്തെ

ദേശീയ വിദ്യാഭ്യാസ നയത്തെ

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ചു പ്രതികൂലിച്ചും വിവിധ കോണുകളില്‍ നിന്നും അഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. മൂന്നിനും 18 നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണമാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്ളത്.

കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്

കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്

10 + 2 സ്കൂൾ ഘടനയിൽ മാറ്റം, നാല് വർഷത്തെ ബാച്ചിലേഴ്സ് പ്രോഗ്രാം, ആറാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും തൊഴിൽ വിദ്യാഭ്യാസവും പുതിയ ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കുന്നു. പുതിയ നയത്തെ എതിര്‍ക്കുന്ന നിലപാടാണ് ദേശീയ തലത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

പ്രകീര്‍ത്തിച്ചുകൊണ്ട്

പ്രകീര്‍ത്തിച്ചുകൊണ്ട്

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു പ്രമുഖ തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുഷ്ബു സ്വീകരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഖുഷ്ബു പുതിയ വിദ്യാഭ്യാസ നയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത നീരസമാണ് ഖുഷ്ബുവിന്‍റെ നിലപാടിലുള്ളത്.

ഖേദം അറിയിക്കുന്നു

ഖേദം അറിയിക്കുന്നു

പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020-ന്‍റെ കാര്യത്തിൽ കോണ്‍ഗ്രസ് പാർട്ടിയിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് എനിക്കുള്ളത്. ഇതിന് ഞാന്‍ രാഹുൽ ഗാന്ധി ജിയോട് ഖേദം അറിയിക്കുന്നു. ഞാൻ തല കുനിച്ചിരിക്കുന്ന റോബോട്ടോ പാവയോ ആകുന്നതിനേക്കാൾ നല്ലത് വസ്തുത സംസാരിക്കുകയെന്നതാണെന്നം ഖുഷ്ബു ട്വിറ്ററില്‍ കുറിച്ചു.

ഡിഎംകെയും

ഡിഎംകെയും

എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ നേതാവിനോട് യോജിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ രാജ്യത്തെ പൌരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണ്- ഖുഷ്ബു പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും തമിഴ്നാട്ടില്‍ നിന്നുള്ള നേതാക്കളും ഖുഷ്ബിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ഡിഎംകെയും വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത സാഹചര്യത്തിലായിരുന്നു ഖുഷ്ബുവിന്‍റെ അനുകൂല നിലപാട്.

നടപടികളുണ്ടാവില്ല

നടപടികളുണ്ടാവില്ല

കോൺഗ്രസിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടെങ്കിലും പാർട്ടി സജ്ജീകരണത്തിന് പുറത്ത് സംസാരിക്കുന്നത് പക്വതയുടെ അഭാവമായി കണക്കാക്കാമെന്നാണ് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അലഗിരി അഭിപ്രായപ്പെട്ടത്. ഇതില്‍ കൂടുതല്‍ നടപടികളുണ്ടാവില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന്‍റെ തുടക്കമായിട്ടാണ് ഖുഷ്ബുവിന്‍റെ ഈ നിലപാടെന്ന വിലയിരുത്തലും ഉണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നടക്കം പ്രമുഖരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശക്തമായ നീക്കമാണ് നടത്തുന്നത്.

കോണ്‍ഗ്രസ് ബന്ധം

കോണ്‍ഗ്രസ് ബന്ധം

ഖുഷ്ബുവിനേയും ബിജെപി തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉടന്‍ തന്നെ അവര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചേക്കുമെന്ന പ്രചാരണം ശക്തമായി. ഇതോടെയാണ് ഈ പ്രചാരണങ്ങളില്‍ പ്രതികരിച്ചുകൊണ്ട് ഖുഷ്ബു തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

പ്രതികരണം

പ്രതികരണം


ഞാന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരും, ഒരിക്കലും ബിജെപിയില്‍ തുടരില്ലെന്നും ഖുഷ്ബു വ്യക്തമാക്കി. ഞാന്‍ രാഹുല്‍ ജിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ വിശ്വസിക്കുന്നു. ഒരു കോണ്‍ഗ്രസുകാരിയായി ഞാന്‍ എന്നും തുടരും. അതിനാല്‍ മറ്റ് പ്രചാരണങ്ങളുമായി രംഗത്ത് എത്തിയവര്‍ക്കെല്ലാം തല്‍ക്കാലം മടങ്ങിപ്പോവാമെന്നും ഖുഷ്ബു കൂട്ടിച്ചേര്‍ത്തു.

മായാവതിയുടെ നീക്കം നടക്കില്ല, 6 എംഎല്‍എമാരും കോണ്‍ഗ്രസില്‍ തന്നെ; ആത്മവിശ്വാസത്തില്‍ ഗെലോട്ട്

English summary
I will continue in the Congress,says Khushbu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X