തമിഴ് ഹാസ്യതാരം സന്താനത്തിന്റെ വീട്ടില്‍ റെയ്ഡ്
ചെന്നൈ: തമിഴ് ഹാസ്യ താരം എന്‍ സന്താനത്തിന്റേതുള്‍പ്പടെ നിര്‍മാതക്കളുടെ വീട്ടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നിര്‍മാതാവ് എഎം രത്‌നന്റെ ഹൈദരാബാദിലുള്ള വീട്ടിലും ചെന്നൈയില്‍ ചില നിര്‍മാതാക്കളു വീടുകളിലായി മുപ്പതിടങ്ങളിലും റൈയ്ഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില നിര്‍മാതാക്കള്‍ കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചാണ് സിനിമകള്‍ നിര്‍മിക്കുന്നതെന്നും ഈ തുകയ്ക്ക് നികുതിയടവില്‍ വീഴ്ചവരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിര്‍മാതാക്കളായ ആര്‍ബി ചൗധരിയുടെ ടി നഗറിലുള്ള വീട്ടിലും ഒഫീസിലും, എഎം രത്‌നത്തിന്റെ വല്‍സരവാക്കത്തെ വസതിയിലും ജ്ഞാനവേലിന്റെ വടപ്പളനിയിലെ വീട്ടിലുമാണ് പ്രധാനമായും റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു റെയ്ഡ്.
ആദായ നികുതി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ മുരളി മോഹന്‍ റെയ്ഡ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. എന്തൊക്കെയാണ് റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് വിവരം വക്യമായിട്ടില്ല. എന്തായാലും ദീപാവലി ആഘോഷത്തോടൊപ്പം ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളെയും ഈ ക്ഷീണം കാര്യമായി ബാധിക്കുമെന്നുറപ്പ്.












Click it and Unblock the Notifications