ശ്രീലങ്കയില്‍ നിന്നും ആയുധവുമായി ബോട്ട് തമിഴ്നാട്ടിലേക്കെന്ന് ഇന്റലിജന്‍സ്; തീരദേശത്ത് കനത്ത ജാഗ്രത
ചെന്നൈ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം. ആയുധങ്ങളുമായി ശ്രീലങ്കയില്‍ നിന്ന് ഒരു സംഘം ബോട്ടിലൂടെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. രാമേശ്വരം ലക്ഷ്യമിട്ടാണ് ബോട്ട് വരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പടെ നിരീക്ഷണം ശക്തമാക്കിയത്. രഹസ്യാന്വേഷണ വിവരം കേരളത്തിന് കൂടി കൈമാറിയിട്ടുണ്ടെന്നാണ് തമിഴ്നാട് പൊലീസ് അറിയിച്ചിരിക്കുന്നത്.
Recommended Video
കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിൽ പോലീസ് ജാഗ്രത തുടരുകയാണ്. ഇവിടങ്ങളില്‍ സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്നില്‍ അന്താരാഷ്ട്ര മയക്കു മരുന്ന് സംഘമായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരാണ് ബോട്ടില്‍ ആയുധങ്ങളുമായി എത്തുന്നതെന്നാണ് സൂചന.

എന്നാല്‍ ആരോണോ, ഏത് സംഘടനയില്‍ പെട്ടവരാണോ ബോട്ടുകളില്‍ ഉള്ളതെന്നോ വ്യക്തമായിട്ടില്ല. " ഒരു മുന്നറിയിപ്പ് ഉണ്ട്, എന്നാൽ ഇതിലും കൂടുതൽ എനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. സംസ്ഥാനം വഴി തീരപ്രദേശങ്ങളിലേക്ക് പോകുന്ന എല്ലാ പ്രധാന റോഡുകളിലും സായുധരായ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. "-ചെന്നൈയിലെ സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോര്‍ട്ട് പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications