കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ നിന്നും ആയുധവുമായി ബോട്ട് തമിഴ്നാട്ടിലേക്കെന്ന് ഇന്‍റലിജന്‍സ്; തീരദേശത്ത് കനത്ത ജാഗ്രത

Google Oneindia Malayalam News

ചെന്നൈ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം. ആയുധങ്ങളുമായി ശ്രീലങ്കയില്‍ നിന്ന് ഒരു സംഘം ബോട്ടിലൂടെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. രാമേശ്വരം ലക്ഷ്യമിട്ടാണ് ബോട്ട് വരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പടെ നിരീക്ഷണം ശക്തമാക്കിയത്. രഹസ്യാന്വേഷണ വിവരം കേരളത്തിന് കൂടി കൈമാറിയിട്ടുണ്ടെന്നാണ് തമിഴ്നാട് പൊലീസ് അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Security on high alert in Tamil Nadu after infiltration threats

യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍

കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിൽ പോലീസ് ജാഗ്രത തുടരുകയാണ്. ഇവിടങ്ങളില്‍ സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്നില്‍ അന്താരാഷ്ട്ര മയക്കു മരുന്ന് സംഘമായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരാണ് ബോട്ടില്‍ ആയുധങ്ങളുമായി എത്തുന്നതെന്നാണ് സൂചന.

 boats

എന്നാല്‍ ആരോണോ, ഏത് സംഘടനയില്‍ പെട്ടവരാണോ ബോട്ടുകളില്‍ ഉള്ളതെന്നോ വ്യക്തമായിട്ടില്ല. " ഒരു മുന്നറിയിപ്പ് ഉണ്ട്, എന്നാൽ ഇതിലും കൂടുതൽ എനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. സംസ്ഥാനം വഴി തീരപ്രദേശങ്ങളിലേക്ക് പോകുന്ന എല്ലാ പ്രധാന റോഡുകളിലും സായുധരായ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. "-ചെന്നൈയിലെ സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഐ‌എ‌എൻ‌എസ് റിപ്പോര്‍ട്ട് പറയുന്നു.

English summary
Intelligence says boat carrying weapons from Sri Lanka to Tamil Nadu; Heavy vigilance along the coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X