കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ വില്ലനായി ബിജെപി.... അണ്ണാ ഡിഎംകെയില്‍ മുഖ്യമന്ത്രി പോര്, പനീര്‍സെല്‍വം മുന്നില്‍!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പോര് കടുക്കുന്നു. ബിജെപിയുമായുള്ള സഖ്യവും ഈ പ്രശ്‌നങ്ങള്‍ പ്രധാന കാരണമായി മാറിയിരിക്കുകയാണ്. എടപ്പാടി പളനിസ്വാമി-പനീര്‍സെല്‍വം പക്ഷങ്ങള്‍ പരസ്പരം പോര് ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും അനുയായികള്‍ക്കുമെതിരെ പത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ പനീര്‍സെല്‍വം കൂടിക്കാഴ്ച്ച നടത്തി. ബിജെപി സഖ്യത്തിന്റെ പേരിലാണ് ഈ എതിര്‍പ്പ് ശക്തമായത്. സഖ്യം വേണ്ടെന്ന നിലപാടിലാണ് ഒരുപക്ഷം. എന്നാല്‍ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പ് ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്.

1

പനീര്‍സെല്‍വത്തിന്റെ പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ പലയിടത്തും ഉയര്‍ന്നിരിക്കുകയാണ്. അടുത്ത മുഖ്യമന്ത്രിയെന്നാണ് വിശേഷിപ്പിക്കുന്നത്. തേനിയില്‍ പളനിസാമിയുടെ ചിത്രത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. അണ്ണാ ഡിഎംകെയിലെ ആഭ്യന്തര കലാപം മറനീക്കം ഇതോടെ പുറത്തുവന്നിരിക്കുകയാണ്. മധുരയില്‍ നിന്നുള്ള നേതാവ് സെല്ലൂര്‍ രാജുവിന്റെ ഒരുപ്രസ്താവനയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നായിരുന്നു രാജുവിന്റെ പരാമര്‍ശം. പാര്‍ട്ടിയിലെ നടപടിക്രമങ്ങള്‍ മാത്രമായിരുന്നു രാജു പറഞ്ഞത്. എന്നാല്‍ ഇത് മുഖ്യമന്ത്രി ആരാകുമെന്ന തരത്തിലേക്ക് മാറുകയായിരുന്നു.

ബിജെപിയില്ലാതെ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പളനിസ്വാമിയായിരിക്കും അണ്ണാഡിഎംകെയെ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തിക്കുകയെന്ന് ക്ഷീര വകുപ്പ് മന്ത്രി രാജേന്ദ്ര ബാലാജി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പനീര്‍സെല്‍വം പക്ഷം ശക്തമായി തന്നെ രംഗത്തെത്തുകയായിരുന്നു. പനീര്‍സെല്‍വത്തിനാണ് ജയലളിതയുടെ അനുഗ്രഹമുള്ളതെന്ന പ്രചാരണവും ശക്തമായിരിക്കുകയാണ്. അമ്മയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും, ബാക്കിയെല്ലാം അതിന് ശേഷവുമെന്നാണ് പനീര്‍സെല്‍വം പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വസതികളില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്. പനീര്‍സെല്‍വത്തിന്റെ ജന്മദേശമായ തേനിയിലാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്. ജയലളിത വിശ്വസിച്ച് മുഖ്യമന്ത്രി പദം നല്‍കിയത് പനീര്‍സെല്‍വത്തിന് മാത്രമാണെന്നും, സ്ഥിരമായി അദ്ദേഹം തന്നെയാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയെന്നും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമായി പറയരുതെന്ന് എല്ലാ മുതിര്‍ന്ന മന്ത്രിമാര്‍ക്കും നിര്‍ദേശമുണ്ട്. അതേസമയം ശശികല ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നത് ഇരുവര്‍ക്കും വലിയ തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തല്‍. അണ്ണാഡിഎംകെ രാഷ്ട്രീയം അതുകൊണ്ട് വലിയ പ്രതിസന്ധിയിലാണ്.

English summary
internal war getting stronger in aiadmk, paneerselvam faction projection him as next cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X