കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2020: ധോണിക്ക് സ്വന്തമാക്കാന്‍ പുതിയൊരു നേട്ടം കൂടി, പൂട്ടുമെന്നുറപ്പിച്ച് മുംബൈ, നാളെ പൊടിപാറും

Google Oneindia Malayalam News

ഐപിഎല്ലിന്‍റെ പതിമൂന്നാം പതിപ്പിന് തുടക്കം കുറിച്ചുകൊണ്ട് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും നാളെ അബുദാബിയുടെ മണ്ണില്‍ ഇരു ടീമുകള്‍ക്കും പരസ്പരം തീര്‍ക്കാനുള്ള കണക്കുകള്‍ ഒട്ടനവധിയാണ്. കേവലം ഒരു റണ്‍സിന് തങ്ങളെ പരാജയപ്പെടുത്തി കഴിഞ്ഞ തവണത്തെ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിന് അബുദാബായിലെ ആദ്യ മത്സരത്തില്‍ തന്നെ മറുപടി നല്‍കുമെന്ന് അവകാശപ്പെട്ടാണ് ചെന്നൈ പാഡ് അണിയാന്‍ ഒരുങ്ങുന്നത്. ദീര്‍ഘ നാളത്തെ ഇടവേളക്ക് ശേഷം ധോണി മൈതനത്തേക്ക് തിരിച്ചു വരുന്നു എന്നതും നാളത്തെ മത്സരത്തിലേക്കുള്ള കാണികളുട ആകാംക്ഷ വര്‍ധിപ്പിക്കുന്നു.

ശക്തമായ തിരിച്ചു വരവായിരിക്കും

ശക്തമായ തിരിച്ചു വരവായിരിക്കും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ ക്രീസിലെ മാസ്മരിക പ്രകടനങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ ഐപിഎല്‍ കാണാന്‍ പോവുന്നത് ധോണിയുടെ ശക്തമായ തിരിച്ചു വരവായിരിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും യാതൊരു സംശയവുമില്ല.

14 മാസത്തെ ഇടവേള

14 മാസത്തെ ഇടവേള

14 മാസത്തെ ഇടവേളക്ക് ശേഷമാണ് ധോണി വീണ്ടും ബാറ്റേന്തുന്നത്. 2019 ലെ ലോകകപ്പിലായിരുന്നു മഹേന്ദ്ര സിങ് ധോണി അവസാനമായി ക്രീസിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനായി വീണ്ടുമൊരിക്കല്‍ കൂടി ബാറ്റേന്താന്‍ ഒരുങ്ങുന്ന ധോണിയെ തേടി സ്റ്റംപിന് മുന്നിലും പിന്നിലുമായി നിരവധി റെക്കോര്‍ഡുകള്‍ കാത്തിരിപ്പുണ്ട്.

നാല് സിക്സറുകള്‍ കൂടി

നാല് സിക്സറുകള്‍ കൂടി

നാളത്തെ മത്സരത്തില്‍ കേവലം നാല് സിക്സറുകള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ എബി ഡിവില്ലേഴ്സിനെ മറികടക്കാന്‍ ധോണിക്ക് സാധിക്കും. ഈ പട്ടികയില്‍ എബി ഡിവില്ലേഴ്‌സിന് പിന്നില്‍ മൂന്നാമനാണ് ധോണി.

ആകെ 212

ആകെ 212

കഴിഞ്ഞ പന്ത്രണ്ട് സീസണുകളിലായി ഇതുവരെ ആകെ 212 സിക്‌സുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡിവില്ലേഴ്‌സ് അടിച്ചിട്ടുള്ളത്. ധോണി സ്വന്തം പേരില്‍ കുറിച്ചതാകട്ടെ 209 സിക്‌സുകളും. അതായത്, നാളത്തെ മത്സരത്തില്‍ മുംബൈക്കെതിരെ നാല് സിക്സുകള്‍ കൂടി അടിക്കാന്‍ സാധിച്ചാല്‍ ഡിവില്ലേഴ്സിനെ മറികടന്ന് ഐപില്ലില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിച്ച രണ്ടാമത്തെ താരമെന്ന് നേട്ടം ധോണിക്ക് സ്വന്തമാക്കാം.

ഗെയ്ല്‍ ഇതുവരെ നേടിയത്

ഗെയ്ല്‍ ഇതുവരെ നേടിയത്

അതേസമയം, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമെന്ന ക്രിസ് ഗെയ്ലിന്‍റെ റെക്കോര്‍ഡ് ഈ സീസണിലും സുരക്ഷിതരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 326 സിക്‌സുകളാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ ക്രിസ് ഗെയ്ല്‍ ഇതുവരെ നേടിയത്.

ധോണിക്ക് കഴിയുമോ

ധോണിക്ക് കഴിയുമോ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും മികച്ച ഫോമിലാണ് ധോണി തുടരുന്നതെന്ന് ടീമിലെ സഹതാരം ഷെയ്ന്‍ വാട്‌സണും ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥനും അടുത്തിടെ വ്യക്തമാക്കിയിരുന്നു. മറുവശത്ത് ധോണിയെ ക്രീസില്‍ പൂട്ടാനുള്ള തന്ത്രം ഒരുക്കിയാവും മുംബൈയും രംഗത്ത് എത്തുകയെന്ന കാര്യത്തില്‍ സംശയമില്ല. ഇതോടെ പുതിയ നേട്ടം സ്വന്തമാക്കാന്‍ ധോണിക്ക് കഴിയുമോയെന്ന ആകാംക്ഷയും വര്‍ധിക്കുകയാണ്.

മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കുംമധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും

 പാലാ സീറ്റ് നല്‍കും; പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ്, ജോസിനെ പൂട്ടാന്‍ പുതിയ നീക്കങ്ങള്‍ പാലാ സീറ്റ് നല്‍കും; പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ്, ജോസിനെ പൂട്ടാന്‍ പുതിയ നീക്കങ്ങള്‍

English summary
IPL 2020: MS Dhoni To Become The Second Highest Six-Hitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X