കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് അറിയാത്തതില്‍ വല്ലാത്ത സങ്കടം, മോദിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ ഭാഷാ കാര്‍ഡിറക്കി അമിത് ഷാ!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രാദേശിക വികാരം കുത്തിപ്പൊക്കി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തമിഴ് ഭാഷയെ സ്‌നേഹിക്കുന്നുവെന്ന് അമിത് ഷായും പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പുരാതനവും മാധുര്യമേറിയതുമായ ഭാഷയില്‍ ബിജെപി അണികളോട് സംസാരിക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് സങ്കടമുണ്ടെന്ന് വില്ലുപുരത്ത് നടന്ന വിജയ് സങ്കല്‍പ്പ് തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായിരുന്നപ്പോഴും ലോകത്തെ ഏറ്റവും പഴക്കമുള്ള തമിഴ് ഭാഷ പഠിക്കാനാവാത്തതില്‍ വിഷമമുണ്ടെന്നായിരുന്നു മോദി പറഞ്ഞത്.

1

തമിഴില്‍ നിങ്ങളോട് സംസാരിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് വലിയ സങ്കടമുണ്ട്. നിങ്ങള്‍ എനിക്ക് മാപ്പുതരണമെന്ന് അമിത് ഷാ പറഞ്ഞു. ഒരു വശത്ത് പാവപ്പെട്ടവരുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്ന അണ്ണാഡിഎംകെയും എന്‍ഡിഎയുമാണ് ഉള്ളത്. മറുവശത്ത് അഴിമതിക്കാരും വിഭജിച്ച് ഭരിക്കുന്നവരുമായ ഡിഎംകെയും കോണ്‍ഗ്രസുമാണ് ഉള്ളത്. സോണിയാ ഗാന്ധി രാഹുല്‍ ബാബയെ പ്രധാനമന്ത്രിയാക്കുന്നതിനും സ്റ്റാലിയന്‍ ഉദയനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ജനങ്ങള്‍ രാജാക്കന്‍മാരുടെയും ചക്രവര്‍ത്തിമാരുടെയും മകനെയോ മകളെയോ വേണമെന്നോ അതല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ട വേണമെന്നോ തീരുമാനമെടുക്കുക. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം മക്കള്‍ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. എന്‍ഡിഎ ഇന്ത്യയെ സംരക്ഷിക്കുന്നവരാണ്. ഇന്ന് ഇന്ത്യയുടെ അതിര്‍ത്തികളില്‍ കൈവിട്ട കളിക്ക് ആരും ധൈര്യപ്പെടില്ല. ഉറിയിലും പുല്‍വാമയിലും പാകിസ്താന്‍ അങ്ങനെയൊരു കൈയ്യബദ്ധം കാണിച്ചു. നരേന്ദ്ര മോദി നമ്മുടെ സൈന്യത്തിലൂടെ അവര്‍ക്ക് അതിന് തിരിച്ചടി നല്‍കി. അവരുടെ നാട്ടില്‍ പോയി തന്നെയാണ് സൈന്യം കണക്ക് തീര്‍ത്തതെന്നും അമിത് ഷാ പറഞ്ഞു.

ഡിഎംകെയും കോണ്‍ഗ്രസും സ്വന്തം കുടുംബത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണ് അവര്‍. വോട്ടര്‍മാര്‍ താമരയും രണ്ട് ഇലയ്ക്കും വോട്ട് ചെയ്യണമെന്ന്, സഖ്യത്തിന്റെ ചിഹ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പഞ്ഞു. എംജിആറിന്റെയും ജയലളിതയുടെയും ആശയങ്ങളില്‍ ഊന്നിയായിരിക്കും അണ്ണാഡിഎംകെ-ബിജെപി സഖ്യം പ്രവര്‍ത്തിക്കുകയെന്ന് അമിത് ഷാ വ്യക്തമാക്കി. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എംജിആറിനെയാണ് ഓര്‍മ വരിക. ദളിതുകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും വേണ്ടിയുള്ള മോദിയുടെ പ്രവര്‍ത്തനം അത്തരത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു.

English summary
its sad i dont know tamil, amit shah plays language card after narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X