കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പിന്തുണ, മലൈച്ചാമിയെ ജയലളിത പുറത്താക്കി

Google Oneindia Malayalam News

ചെന്നൈ: പാര്‍ട്ടി ചീഫ് ജയലളിതയെ മറികടന്ന് എന്‍ ഡി എ സര്‍ക്കാരിന് പിന്തുണ അറിയിച്ച മുതിര്‍ന്ന നേതാവ് കെ മലൈച്ചാമിയെ എ ഐ എ ഡി എം കെ പുറത്താക്കി. നരേന്ദ്ര മോദി ജയലളിതയുടെ അടുത്ത സുഹൃത്താണ് എന്നും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്നാല്‍ സ്വാഭാവികമായും ജയലളിത അതില്‍ ഭാഗമാകും എന്നുമായിരുന്നു മുന്‍ രാജ്യസഭ എം പി കൂടിയായ മലൈച്ചാമി കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി എം കെ തലൈവിയുമായ ജയലളിതയ്ക്ക് മലൈച്ചാമിയുടെഈ പ്രസ്താവന പിടിച്ചില്ല. ആര്‍ക്ക് പിന്തുണ നല്‍കണം എന്ന കാര്യത്തില്‍ പാര്‍ട്ടി ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. അണ്ണാ ഡി എം കെയ്ക്ക് മുന്നില്‍ സാധ്യതകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന കാരണം പറഞ്ഞാണ് മലൈച്ചാമിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

jayalalithaa

ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാരിലേക്ക് താനില്ല എന്ന സന്ദേശമാണോ ജയലളിത ഈ നീക്കത്തിലൂടെ നല്‍കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 292 സീറ്റുകള്‍ വരെ എന്‍ ഡി എയ്ക്ക് കിട്ടുമെന്നും 30 സീറ്റുകളുള്ള ജയലളിത കൂടി ചേര്‍ന്നാല്‍ സൂപ്പര്‍ എന്‍ ഡി എ കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാക്കുമെന്നുമാണ് ചര്‍ച്ചകളുടെ പോക്ക്.

ഏത് പാര്‍ട്ടിയും എന്‍ ഡി എയിലേക്ക് വരുന്നതില്‍ ബി ജെ പിക്ക് സന്തോഷമേയുള്ളൂ എന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞിരുന്നു. അണ്ണാ ഡി എം കെയ്ക്ക് പുറമേ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബി ജെ ഡിയും എന്‍ ഡി എ ക്യാംപിനോട് അടുക്കുന്നതായി സൂചനകളുണ്ട്. എന്നാല്‍ എന്താണ് തന്റെ മനസില്‍ എന്ന് ജയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മെയ് 16 നാണ് വോട്ടെണ്ണല്‍.

English summary
Jaya expels partyman who hinted at alliance with Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X