നടിയുടെ വീട്ടില്‍ മോഷണം, 9 ലക്ഷത്തിന്റെ ആഭരണം നഷ്ടപ്പെട്ടു
ചെന്നൈ: തമിഴ് സിനിമാ നടിയായ ജയചിത്രയുടെ വീട്ടില്‍ മോഷണം. 9 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 25 കിലോയിലധികം വരുന്ന മാഷ്ടാക്കള്‍ കൊണ്ടുപോയ വെള്ളി ആഭരണങ്ങളെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ മഹാലിംഗപുരത്തെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്.
വീടിന് മുന്നിലുള്ള ശ്രീ വിനായക ക്ഷേത്രത്തിലേക്ക് നടി സംഭാവന ചെയ്ത വെള്ളി ആഭരണങ്ങളാണ് കാണാതായിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് കൊണ്ടുപോകുന്ന ആഭരണങ്ങള്‍ ആവശ്യം കഴിഞ്ഞാല്‍ നടിയുടെ വീട്ടിലേക്ക് തിരിച്ചെത്തിക്കാറാണ് പതിവ്. വെള്ളിയാഴ്ച പൂജാരി നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ല എന്ന വിവരം അറിഞ്ഞത്.

ഉടന്‍ തന്നെ ഇക്കാര്യം നടിയുടെ മാനേജരായ ഗണേശനെ അറിയിച്ചു. ക്ഷേത്രത്തിന്റെ കാര്യങ്ങളുടെ ചുമതലയും ഗണേശനാണ്. തുടര്‍ന്നാണ് ഇക്കാര്യം നുങ്കമ്പാക്കം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. ആന്ധ്രപ്രദേശിലെ കാകിനട സ്വദേശിനിയാണ് ജയചിത്ര.
ഇവര്‍ക്ക് ചെന്നൈയില്‍ പോയസ് ഗാര്‍ഡനില്‍ ഇവര്‍ക്ക് വീടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജയചിത്ര വെള്ളി ആഭരണങ്ങള്‍ ക്ഷേത്രത്തിന് നല്‍കിയത്. ഇതാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ ആളുകളുടെ സഹായത്തോടെ മാത്രമേ ഇത്രയും ആഭരണങ്ങള്‍ കടത്താനാകൂ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications