കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും; തമിഴ്നാടും കേരളവും പിടിക്കാന്‍ കിടിലന്‍ നീക്കം

Google Oneindia Malayalam News

ചെന്നൈ: 2019 ലെ ലോക്സഭ തിര‍ഞ്ഞെടുപ്പ് സമയം. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലുള്ള രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി മത്സരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. രാഹുലിന്‍റെ വരവിലൂടെ ദക്ഷിണേന്ത്യയില്‍ മികച്ച മുന്നേറ്റം നടത്താമെന്നായിരുന്നു കണക്ക് കൂട്ടല്‍. ഒടുവില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുകയും കേരളത്തിലും തമിഴ്നാട്ടിലും കോണ്‍ഗ്രസ് മുന്നണി മികച്ച മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. കേരളവും തമിഴ്നാടും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുമ്പോള്‍ രാഹുല്‍ വന്ന അതേ മാതൃകയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള ആലോചനകളാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ കേരള ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിജയമായിരുന്നു സ്വന്തമാക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ 20 ല്‍ 19 സീറ്റിലും തമിഴ്നാട്ടിലെ 39 ല്‍ 38 സീറ്റിലും (കോണ്‍ഗ്രസ് 9 ല്‍ എട്ട്) വിജയിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിക്ക് സാധിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കേരളത്തിലുടനീളവും തമിഴ്നാട്ടിലും സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തല്‍.

പ്രിയങ്ക ഗാന്ധി കന്യാകുമാരിയില്‍

പ്രിയങ്ക ഗാന്ധി കന്യാകുമാരിയില്‍

ഇരു സംസ്ഥാനങ്ങളും നിര്‍ണ്ണായകമായ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ രാഹുലിനെ ഇറക്കിയ മാതൃകയില്‍ അദ്ദേഹത്തിന്‍റെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയേയും മത്സരിപ്പിക്കാനുള്ള ആലോചനയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരമാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വെച്ചിരിക്കുന്നത്.

Recommended Video

cmsvideo
കേരള: കന്യാകുമാരി പിടിക്കാന്‍ പ്രിയങ്ക വേണം; കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു
മുതിര്‍ന്ന നേതാക്കളും

മുതിര്‍ന്ന നേതാക്കളും

തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അപേക്ഷയും നല്‍കി. കോണ്‍ഗ്രസിലെ മറ്റ് മുതിര്‍ന്ന നേതാക്കളും കന്യാകുമാരിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.

ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍

ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് കന്യാകുമാരിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുക. ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക കന്യാകുമാരിയില്‍ മത്സരിച്ചാല്‍ തമിഴ്നാട്ടില്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ കേരളത്തിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്യാകുമാരിയില്‍ മത്സരിച്ചാലും അവരുടെ ഉത്തര്‍പ്രദേശ് ചുമതലകള്‍ക്ക് ഒരു തരത്തിലും കോട്ടം സംഭവിക്കില്ലെന്നും കാര്‍ത്തി ചിദംബരം പറയുന്നു.

കോണ്‍ഗ്രസ് ജയിച്ച മണ്ഡലം

കോണ്‍ഗ്രസ് ജയിച്ച മണ്ഡലം

മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്ന എച്ച് വസന്ത്ര കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് കന്യാകുമാരിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിയായിരുന്നു പൊന്‍ രാധാകൃഷ്ണനെ മൂന്ന് ലക്ഷത്തില്‍ പരം സീറ്റുകള്‍ക്കായിരുന്നു ബിജെപിയുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ പൊന്‍രാധാകൃഷ്ണന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസും ഡിഎംകെയും

കോണ്‍ഗ്രസും ഡിഎംകെയും

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ തമിഴ്നാട്ടിലെ സീറ്റ് വിഭജനത്തെ ചൊല്ലി കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ ഇപ്പോള്‍ തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഡിഎംകെ. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നാണ് മറ്റ് സംസ്ഥാനങ്ങലിലെ കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ വീഴ്ച ചൂണ്ടിക്കാണ്ടി ഡിഎംകെ വാദിക്കുന്നത്.

ബിഹാറിലെ തിരിച്ചടി

ബിഹാറിലെ തിരിച്ചടി


ബിഹാറില്‍ ആര്‍ജെഡി സഖ്യത്തില്‍ കോണ്‍ഗ്രസിന് 70 സീറ്റുകലില്‍ മത്സരിക്കാന്‍ അവസരം നല്‍കിയെങ്കിലും ദയനീയമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആര്‍ജെഡിക്ക് ഭരണം പിടിക്കാന്‍ കഴിയാതെ പോയതിന് പിന്നിലെ പ്രധാന കാരണവും ഇതായിരുന്നു. ഇതിന് പിന്നാലെയാണ് പുതച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നത്. ഇതെല്ലാം തമിഴ്നാട്ടിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയായിരുന്നു.

സ്റ്റാലിന്‍റെ നിലപാട്

സ്റ്റാലിന്‍റെ നിലപാട്

ഇത്തവണ വിജയ പ്രതീക്ഷ ഉള്ളതിനാല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പ് വരുത്താനാണ് ഡിഎംകെയുടെ നീക്കം. അതിന്റെ ഭാഗമായി 178 സീറ്റിൽ ഡിഎംകെ സ്ഥാനാർത്ഥി പട്ടിക തയാറാക്കുകയാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി 41 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ച്. വിജയിച്ചത് എട്ട് സീറ്റിലും . ഇത്തവണ 41 ഇല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് 32 സീറ്റുകള്‍ എങ്കിലും നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും 21 സീറ്റില്‍ അധികം നല്‍കാന്‍ കഴിയില്ലെന്നാണ് സ്റ്റാലിന്‍റെ നിലപാട്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം


സീറ്റ് വിഭജനത്തില്‍ ഡിഎംകെ നിലപാട് കടുപ്പിച്ചതോടെ സഖ്യം വിടണമെന്ന അഭിപ്രായം വരെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നു. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ തന്നെ തുടരുമെന്നാണ് തമിഴ്നാടിന്‍റെ ചുമതലയുള്ള മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്‍ലി വ്യക്തമാക്കുന്നത്. ഹൈക്കമാന്‍ഡ് കൂടുതല്‍ ശക്തിപ്പെടേണ്ട സമയമാണത്. തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി ഒന്നിച്ച്

പതിറ്റാണ്ടുകളായി ഒന്നിച്ച്

ഇരുപാര്‍ട്ടികളും പതിറ്റാണ്ടുകളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഈ സഖ്യം തുടര്‍ന്നാല്‍ അധികാരത്തില്‍ തിരിച്ചെത്താനാകും. ഏത് മുന്നണിയിലായാലും സീറ്റ് വിഭജനത്തില്‍ തര്‍ക്കം സ്വാഭാവികമാണ്. പതിവുപോലെ ഇത്തവണയും അതുണ്ടായി, അതുപോലെ അത് പരിഹരിക്കപ്പെടുകയും ചെയ്യും. കോണ്‍ഗ്രസിനൊപ്പം നിന്ന് മാത്രമേ ഡിഎംകെയ്ക്ക് അധികാരത്തില്‍ തിരിച്ചെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടി സഞ്ജന ഗല്‍റാണിയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം

English summary
Karthi Chidambaram wants Priyanka Gandhi to contest Lok Sabha by-election in Kanyakumari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X