കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴഗിരിയെ ഡിഎംകെയില്‍ നിന്നും പുറത്താക്കി

Google Oneindia Malayalam News

ചെന്നൈ: സീനിയര്‍ നേതാവും പാര്‍ട്ടി ചീഫ് എം കരുണാനിധിയുടെ മകനുമായ എം കെ അഴഗിരിയെ ഡി എം കെയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് അഴഗിരിയെ പുറത്താക്കിയത്. പാര്‍ട്ടി ചീഫ് എം കരുണാനിധിയാണ് ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷമാണ് അഴഗിരിയെ പുറത്താക്കാനുളള തീരുമാനം എടുത്തതെന്ന് എം കരുണാനിധി പറഞ്ഞു. സഹോദരന്‍ എം കെ സ്റ്റാലിനെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

alagiri

എന്നാല്‍ സസ്‌പെന്‍ഷന്‍ കൊണ്ടും ഫലമില്ലാതെ വന്നതോടെയാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും എന്നെന്നേക്കുമായി പുറത്താക്കാന്‍ 89 കാരനായ കലൈഞ്ജര്‍ തീരുമാനിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട അഴഗിരി പാര്‍ട്ടിക്കെതിരെ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഡി എം കെ ഇല്ലാതാകും എന്ന് വരെ അഴിഗിരി പറയുന്നുണ്ട്.

ബി ജെ പി അധ്യക്ഷന്‍ രാജ് നാഥഅ സിംഗുമായി കൂടിക്കാഴ്ച നടത്തിയ അഴഗിരി പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. എതിര്‍പക്ഷവുമായി അടുക്കുന്ന അഴഗിരിയുമായി ബന്ധം പാടില്ലെന്ന് ഡി എം കെ നേതൃത്വം തങ്ങളുടെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ഡി എം കെയുടെ തെക്കന്‍ കമാന്‍ഡര്‍ ആയി അറിയപ്പെടുന്ന അഴഗിരി മധുര പ്രദേശത്തെ ശക്തനായ നേതാവാണ്. കഴിഞ്ഞ ദിവസം അഴഗിരി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെയും സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അഴഗിരിയുടെ നീക്കമെന്നാണ് സൂചന.

English summary
Karunanidhi expels his son and rebel leader MK Alagiri from DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X