Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്‌നേശും

ചെന്നൈ: നയന്‍താരയും വിഘ്‌നേശ് ശിവനും അടുത്തിടെ വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വന്‍ വൈറലായിരുന്നു. പക്ഷേ അതിലേറെ അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇവരെ കുറിച്ച് വരുന്നത്. നയന്‍താര അമ്മയാവാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സിനിമയെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്.

മൂന്ന് ഭാഷകളിലും സജീവമായി അഭിനയിക്കുന്ന നയന്‍സ് ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് അമ്മയാവാന്‍ പോകുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നയന്‍താരയും വിഘ്‌നേശ് ശിവനും ഇതിനോട് പ്രതികരിച്ചിട്ടില്ല. പ്രിയങ്കയുടെ ചോപ്രയുടെ അതേ മാര്‍ഗമാണ് നയന്‍സ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

1

നയന്‍താര അടുത്തിടെ രഹസ്യമായി വിഘ്‌നേഷിനെ വിവാഹം ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ട്. 2021ലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു നിശ്ചയം. എന്നാല്‍ വിവാഹം എപ്പോഴാണെന്ന് വ്യക്തമാക്കിയില്ലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വിഘ്‌നേഷും നയന്‍താരയും കളിഗാംബാള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ എടുത്ത ഫോട്ടോയില്‍ നയന്‍താരയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയതായി വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചോ എന്ന അഭ്യൂഹം ശക്തമായത്. രണ്ട് പേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.

2

അതേസമയം ആരെയും അറിയിക്കാതെ രഹസ്യമായി വിവാഹം നടത്തില്ലെന്നും, പ്രിയപ്പെട്ടവരെയെല്ലാം ഇതേ കുറിച്ച് അറിയിക്കുമെന്നായിരുന്നു മുമ്പ് നയന്‍താര അറിയിച്ചത്. ഇരുവരും വൈകാതെ തന്നെ വിവാഹിതരായേക്കുമെന്ന് റിപ്പോര്‍ട്ട് വരാറുമുണ്ട്. ക്ഷേത്ര സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നത് വിവാഹത്തിന് മുന്നോടിയായിട്ടാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ വിവാഹ തിയതി മാത്രം ഇരുവരും പ്രഖ്യാപിച്ചില്ല. ഇത് നീണ്ടുപോകാനില്ലെന്നും, നയന്‍താരയെ വിഘ്‌നേഷ് വിവാഹം കഴിച്ചതാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ വിഘ്‌നേഷിന്റെ ചിത്രത്തിലാണ് നയന്‍താര അഭിനയിച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ നിഗമനത്തിലെത്തിയത്.

3

അതേസമയം നയന്‍താര അമ്മയാവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. നയന്‍സ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞുവെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്ക ചോപ്രയെ പോലെ ഗര്‍ഭധാരണത്തിനാണ് നയന്‍താര ശ്രമിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കാന്‍ നയന്‍താര ആഗ്രഹിക്കുന്നത്. എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ മാതൃ ജീവിതം നയന്‍താര ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ ഈ റിപ്പോര്‍ട്ടിനോട് നയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവേ തങ്ങളുമായി ബന്ധപ്പെട്ട് വരാറുള്ള വാര്‍ത്തകളോട് നയന്‍താരയും വിഘ്‌നേശും പ്രതികരിക്കാറില്ല.

4

കഴിഞ്ഞ വര്‍ഷം വിഗ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എനിതിംഗ് സെഷന്‍ ഹോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ വന്ന ചോദ്യങ്ങളെല്ലാം നയന്‍താരയെ കുറിച്ചുള്ളതായിരുന്നു. എന്തുകൊണ്ട് വിഘ്‌നേശും നയന്‍താരയും ഇതിനകം വിവാഹിതരാകാത്തത് എന്ന ചോദ്യവും ഇതില്‍ വന്നിരുന്നു. വിവാഹത്തിന് ധാരാളം പണം ചെലവാകും ബ്രോ, അതിനാല്‍ വിവാഹത്തിനുള്ള പണം ലാഭിക്കുകയും കൊറോണ പോകുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നു എന്നായിരുന്നു വിഘ്‌നേശിന്റെ മറുപടി. അതേസമയം വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവാനുള്ള നയന്‍താരയുടെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്ന് കഴിഞ്ഞു.

5

നേരത്തെ പ്രിയങ്ക ചോപ്രയും നിക് ജോനാസും കടുത്ത വിമര്‍ശനങ്ങള്‍ ഇതുപോലെ ഏറ്റുവാങ്ങിയിരുന്നു. സൗന്ദര്യം പോകുമെന്ന ഭയം കൊണ്ടാണോ ഈ തീരുമാനമെന്നായിരുന്നു ചോദ്യങ്ങള്‍. നയന്‍താര വാടക ഗര്‍ഭധാരണത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ എടുത്ത് ചാട്ടമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. അതേസമയം നയന്‍താരയ്ക്കും വിഘ്‌നേഷിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ നിര്‍മാണ കമ്പനിക്ക് റൗഡി പിക്‌ച്ചേഴ്‌സ് എന്ന പേര് ഇട്ടത് കൊണ്ടാണ് പരാതി സ്റ്റേഷനിലെത്തിയത്. ഈ പേര് റൗഡികളെയും റൗഡിയിസത്തെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. വിഘ്‌നേശ് ശിവന്റെ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ പേരിന് സമാനമായാണ് നിര്‍മാണ കമ്പനിക്കും അതേ പേരിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+