കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന 25കാരന്‍ പിടിയില്‍

രാജ്കുമാര്‍ എന്നായിരുന്നു വിദ്യയുടെ ഭര്‍ത്താവിന്റെ പേര്. 29 കാരനായ ഇയാള്‍ ചെന്നൈയില്‍ ഒരു ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. തങ്ങളുടെ ബന്ധത്തിന് രാജ്കുമാര്‍ ഒരു തടസ്സമായി തോന്നിയപ്പോഴാണ് വിദ്യയും കാമുകനായ മണികണ്ഠനും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
രണ്ട് വര്‍ഷം മുന്‍പ് തന്റെ സഹോദരിക്കൊപ്പമാണ് വിദ്യയെ താന്‍ പരിചയപ്പെട്ടത് എന്ന് മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു. ക്രമേണ പരിചയം രഹസ്യബന്ധത്തിലേക്ക് വളര്‍ന്നു. രാജ്കുമാര്‍ സ്ഥലത്തിലാത്തപ്പോള്‍ മണികണ്ഠന്‍ വിദ്യയുടെ വീട്ടിലെത്തുക പതിവായി. എന്നാല്‍ സംശയം തോന്നിയ രാജ്കുമാര്‍ ഇവരുടെ ബന്ധം കണ്ടുപിടിച്ചു.
ഭര്‍ത്താവ് ഇക്കാര്യം പറഞ്ഞ് തന്നെ പീഡിപ്പിച്ചതായി വിദ്യ പോലീസിനോട് പറഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെ മണികണ്ഠന്‍ രാജ്കുമാറിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യയും ഇതിന് കൂട്ടുനിന്നു. ചെയ്യാര്‍ ദുരൈരാജ് എന്ന വാടകക്കൊലയാളിയുടെ സഹായത്തോടെ ഇരുവരും ചേര്‍ന്ന് രാജ്കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications