• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡ് കാരണം മണ്ഡപത്തിന് വരുമാനമില്ല, നികുതി ഒഴിവാക്കണമെന്ന് രജനി, ഓടിച്ച് കോടതി!!

ചെന്നൈ: വിവാഹ മണ്ഡപത്തിന്റെ നികുതി കുറയ്ക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വിമര്‍ശനം. ഒടുവില്‍ അദ്ദേഹം ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. ചെന്നൈയിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര മണ്ഡപവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് രജനി കുരുക്കിലായത്. മണ്ഡപത്തിന് വന്‍ തുക നികുതി ഈടാക്കാനുള്ള ചെന്നൈ കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെയായിരുന്നു രജനി കോടതിയെ സമീപിച്ചത്. കോടതിയുടെ സമയം പാഴാക്കുകയാണോയെന്നും, ചെലവ് സഹിതം പരാതി തള്ളുമെന്നും മുന്നറിയിപ്പ് നല്‍കിയതോടെ രജനി ഹര്‍ജി പിന്‍വലിച്ചത്.

ലോക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുത്തിയ വസ്തു നികുതിയാണ് ഒഴിവാക്കണമെന്ന് രജനി പറയുന്നത്. 6.5 ലക്ഷം രൂപ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി അടയ്ക്കണമെന്ന് കാണിച്ച് ചെന്നൈ കോര്‍പ്പറേഷന്‍ രജനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് രജനി കോടതിയെ സമീപിച്ചത്. അതേസമയം വിമര്‍ശനം വന്നതോടെ രജനി ഈ തുക അടച്ചിട്ടുണ്ട്. 6.56 ലക്ഷം രൂപയാണ് പിഴ അടക്കം അടച്ചത്. നേരത്തെ വസ്തു നികുതിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് രജനീ ചെന്നൈ കോര്‍പ്പറേഷനെ സമീപിച്ചിരുന്നു. കോവിഡ് കാരണം വിവാഹമൊന്നും നടന്നില്ലെന്നും, മാര്‍ച്ചില്‍ ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ അഡ്വാന്‍സ് നല്‍കിയവര്‍ക്ക് പണം തിരികെ നല്‍കിയിരുന്നുവെന്നും രജനി കോടതിയെ അറിയിച്ചിരുന്നു.

തന്റെ അഭ്യര്‍ത്ഥനയ്ക്ക് കോര്‍പ്പറേഷന്‍ മറുപടി നല്‍കിയില്ലെന്നും, അതാണ് കോടതിയെ സമീപിച്ചതെന്നും രജനി വ്യക്തമാക്കി. നിങ്ങളുടെ നിവേദനം തീര്‍പ്പാക്കണമെന്ന് കോര്‍പ്പറേഷന്‍ അധികൃതരോട് നിര്‍ദേശിക്കുന്നതല്ലാതെ മറ്റ് ജോലിയൊന്നും കോടതിക്ക് ഇല്ല എന്നാണോ കരുതുന്നതെന്നും ജഡ്ജ് ജോതിച്ചു. കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഹര്‍ജിക്കാരന്‍ നിവേദനം നല്‍കിയത് കഴിഞ്ഞ മാസം 23നാണ്. മറുപടി കാത്തുനില്‍ക്കാതെ തിരക്കിട്ട് കോടതിയിലേക്ക് വന്നത് എന്തിനെന്ന് ചോദ്യവും ജഡ്ജ് ഉന്നയിച്ചു. ഹര്‍ജിയില്‍ എല്ലാ ബുക്കിംഗുകളും റദ്ദാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും ഉന്നയിക്കുന്നുണ്ട്. അതിന് ശേഷം ഇതുവരെ കല്യാണ മണ്ഡപങ്ങളില്‍ വിവാഹങ്ങളൊന്നും നടന്നിട്ടില്ലെന്നും രജനി ഹര്‍ജിയില്‍ വ്യക്തമാക്കി.

കനത്ത മഴ; വെളളത്തിൽ മുങ്ങി ഹൈദരാബാദ്.. തെലങ്കാനയിൽ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു

ഈ സാഹചര്യത്തില്‍ 50 ശതമാനം ഇളവാണ് രജനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചെന്നൈ കോര്‍പ്പറേഷന്‍ ഇതുവരെ ഇളവ് നല്‍കിയിട്ടില്ല. അപ്പീലും പരിഗണിച്ചിട്ടില്ല. ഒക്ടോബര്‍ 15ന് ശേഷം പണം അടയ്ക്കുകയാണെങ്കില്‍ രണ്ട് ശതമാനം പിഴ നല്‍കേണ്ടി വരുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം വസ്തുവില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെങ്കില്‍ 50 ശതമാനം നികുതി ഇളവിന് അധികാരമുണ്ടെന്നും രജനി അതാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ചെന്നൈയിലെ വിവിധ കട ഉടമകളില്‍ നിന്ന് നികുതി പിരിവ് വര്‍ധിപ്പിക്കാനാണ് ചെന്നൈ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പലരിലും പണമില്ല. പലരും വാടക ഈടാക്കരുതെന്ന് പല ഉടമകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യുദ്ധത്തിന് ഒരുങ്ങാൻ സൈനികരോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ്, ആശങ്ക

അക്കിത്തം; ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് മാറ്റിവെച്ച് സ്നേഹത്തിന്റെ സൗരപ്രഭ വിരിച്ച കവി യാത്രയായി

cmsvideo
  India will drop below Bangladesh in 2020 per capita GDP | Oneindia Malayalam

  English summary
  madras high court lashes out at rajinikanth, after he withdraw plea
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X