Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രാസ് ഐഐടി പ്രോട്ടോക്കോളിൽ നിന്ന് വ്യതിചലിച്ചു: എല്ലാ പരിപാടികളിലും സംസ്ഥാന ഗാനം പാടണം; തമിഴ്നാട് സർക്കാർ

മദ്രാസ് ഐഐടി പ്രോട്ടോക്കോളിൽ നിന്ന് വ്യതിചലിച്ചു: എല്ലാ പരിപാടികളിലും സംസ്ഥാന ഗാനം പാടണം; തമിഴ്നാട് സർക്കാർ

ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ ഐ ടി) ബിരുദ ദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം ഉയരുന്നു. വിഷയത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി ഐ ഐ ടി മദ്രാസ് ഡയറക്ടർ ഭാസ്കർ രാമമൂർത്തിക്ക് കത്തയച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ ചടങ്ങുകളിലും സംസ്ഥാനത്തിന്റെ ആഹ്വാന ഗാനം (തമിഴ് തായ് വാഴ്ത്ത്) പ്ലേ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന മന്ത്രി ഡയറക്ടറിനോട് ആവശ്യപ്പെട്ടിട്ടു. മന്ത്രി തന്റെ കത്തിൽ പറഞ്ഞത് ഇങ്ങനെ,

"...അടുത്തിടെ നടന്ന ഐ ഐ ടി കോൺവൊക്കേഷനിൽ "തമിഴ് തായ് വാഴ്ത്ത്" എന്ന സംസ്ഥാനത്തിന്റെ ഗാനം ആലപിച്ചില്ല എന്നറിയുന്നത് നിരാശാജനകമാണ്, ഇത് തമിഴ്നാട് സർക്കാരിന്റെ പ്രോട്ടോക്കോളിന്റെ വ്യതിചലനമാണ്. ."

1

അധ്യാപകൻ മനോന്മണിയം പിള്ള രചിച്ച് സംഗീതജ്ഞൻ എം എസ് വിശ്വനാഥൻ ഈണം പകർന്നതാണ് തമിഴ്നാടിന്റെ ഈ ഗാനം. ഇത് സംസ്ഥാനത്തിലെ എല്ലാ സർക്കാർ പരിപാടികളുടെയും ചടങ്ങിന്റെ തുടക്കത്തിലും അവസാനവും ആലപിക്കുകയും ചെയ്യും. ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും തുടങ്ങി ഉന്നത വ്യക്തികൾ വരെ പങ്കെടുക്കുന്ന ചടങ്ങിൽ വരെ തമിഴ്‌നാട്ടിലെ ഗാനം പാടാറുണ്ട്. ഒപ്പം എല്ലാ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ചടങ്ങുകളിലും ഈ ഗാനം ആലപിക്കുന്നുണ്ടെന്ന് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു," പൊൻമുടി കത്തിൽ പറഞ്ഞു. . "അതിനാൽ, ഭാവിയിൽ കോൺവൊക്കേഷൻ ഉൾപ്പെടെ സ്ഥാപനത്തിന്റെ എല്ലാ ചടങ്ങുകളിലും "തമിഴ് തായ് വാഴ്ത്ത്" ഗാനം പാടാന്നു എന്ന് ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി ഐ ഐ ടി മദ്രാസ് ഡയറക്ടർ ഭാസ്കർ രാമമൂർത്തിയോട് ആവിശ്യപ്പെട്ടു.

2

1959 - ൽ അന്നത്തെ തമിഴ്‌നാട് സംസ്ഥാന സർക്കാർ നൽകിയ 250 ഹെക്ടർ ഭൂമിയിലാണ് ഐ ഐ ടി എം സ്ഥാപിച്ചതെന്ന് പൊൻമുടി ചൂണ്ടിക്കാട്ടി. "അന്നുമുതൽ, സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി തമിഴ്‌നാട് സർക്കാർ വിവിധ മാർഗങ്ങളിലൂടെ സംഭാവന ചെയ്യുന്നു, നിലവിലെ സർക്കാരും അതേ പിന്തുണ തുടരാൻ വളരെ താൽപ്പര്യപ്പെടുന്നു," അദ്ദേഹം പറഞ്ഞു.


അതേസമയം, മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം പുകയുകയാണ്. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐ ഐ ടി യിലെ 58ാമത് കോൺവൊക്കേഷൻ ചടങ്ങുകൾ നടന്നത്. 1962 വിദ്യാർത്ഥികൾ ആണ് ഇവിടെ നിന്നും ബിരുദം പൂർത്തിയാക്കിയത്. ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധു ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ തമിഴ് ഗാനം ആലപിച്ചില്ലെന്നാരോപിച്ച് പട്ടാളി മക്കൾ കക്ഷി നേതാവ് എസ് രാമദോസാണ് വിവാദത്തിന് തുടക്കിമിട്ടത്.

3


ഐ ഐ ടി യിലെ ബിരുദദാന ചടങ്ങിനിടെ തമിഴ് ഗാനം പാടാത്തത് തമിഴ് ജനതയോടുള്ള അവഹേളനമാണെന്നാണ് രാമദോസ് ആരോപിച്ചത്. ചടങ്ങിൽ സംസ്‌കൃതത്തിലുള്ള പാട്ടുകൾ പോലും പാടി. എന്നിട്ടും തമിഴ്ഗാനം ചൊല്ലിയില്ല. സംസ്ഥാനത്ത് നടക്കുന്ന സർക്കാർ പരിപാടികളിൽ തമിഴ് ഗാനം ആലപിക്കുന്നത് തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ ഐഐടി മദ്രാസ് മാനേജ്മെന്റുമായി സർക്കാർ സംസാരിക്കുകയും, അവിടെ നടക്കുന്ന എല്ലാ ചടങ്ങുകളിലും തമിഴ് ഗാനം ആലപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും രാമദോസ് ട്വീറ്റ് ചെയ്തു.

2

2018-ലും ഐഐടി മദ്രാസിൽ നിന്ന് സമാനമായ ആരോപണം ഉയർന്നിരുന്നു. അന്ന് നടന്ന പരിപാടിക്കിടെ തമിഴ്ഗാനം ചൊല്ലാത്തതാണ് വിവാദമായത്. ബിരുദചടങ്ങിനിടെ തമിഴ്ഗാനം ആലപിച്ചില്ലെന്നത് ഏറെ സങ്കടകരമാണെന്ന് എഐഎഡിഎംകെ കോർഡിനേറ്ററും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവം പറഞ്ഞു. സ്റ്റാലിൻ ഈ വിഷയത്തിൽ ഐഐടി അധികൃതരുമായി സംസാരിക്കണമെന്നും പനീർശെൽവം പറഞ്ഞു. ഡിഎംകെ ചെന്നൈ എംപിയായ തമിഴച്ചി തങ്കപാണ്ഡ്യനും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ' തമിഴ് ഗാനത്തെ ചടങ്ങിൽ അവഗണിച്ചുവെന്നത് അങ്ങേയറ്റം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഉള്ളവർ തമിഴ് ഭാഷയെ കുറിച്ച് ഏറ്റവും മികച്ച രീതിയിലാണ് സംസാരിക്കുന്നത്. തിരുവള്ളുവരെ പോലെയുള്ള പ്രഗത്ഭരായ തമിഴ് കവികളെ അദ്ദേഹം തന്റെ പ്രസംഗങ്ങളിലും ഉൾപ്പെടുത്തുന്നുണ്ട്. ഐഐടിയിൽ നടന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും' അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+