മിഠായിയില്‍ കഞ്ചാവ് ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വില്പന,പ്രായത്തിനനുസരിച്ച് ലഹരിയുടെ അളവും കൂടും
ചെന്നൈ: വിദ്യാര്‍ത്ഥികള്‍ക്ക് മിഠായിയില്‍ കഞ്ചാവ് കലര്‍ത്തി വില്പന നടത്തിയ ചെന്നൈ സ്വദേശിനി അറസ്റ്റില്‍. തൊണ്ടിയാര്‍പെട്ടില്‍ കട നടത്തുന്ന സുരേഷ് മല്‍ഹോത്ര എന്ന യുവാവാണ് തിങ്കളാഴ്ച അറസ്റ്റിലായത്. കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ച വിദ്യാര്‍ത്ഥിയ്ക്ക് തലചുറ്റലും വയറുവേദനയും കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
വിദ്യാര്‍ത്ഥികള്‍ അറിയാതെയാണ് മിഠായില്‍ കഞ്ചാവ് ചേര്‍ക്കുന്നത്. മിഠായിയിലെ ലഹരിയുടെ സാനിദ്ധ്യം വിദ്യാര്‍ത്ഥികളെ വീണ്ടും വാങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഉപയോഗിക്കുന്നത് കഞ്ചാവാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ല. സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ ചെറിയ കടയ്ക്ക് മുന്നില്‍ തിങ്ങി കൂടുന്നതില്‍ സംശയം തോന്നിയ നാട്ടുക്കാര് കോര്‍പറേഷനില്‍ പരാതി നല്കിയെങ്കില് പോലും നടപടി സ്വീകരിച്ചില്ല.

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയ്ക്ക് കൂട്ടുക്കാര് നല്കിയ മിഠായി കഴിച്ചതിനെ തുടര്‍ന്ന് തലചുറ്റലും ശ്വാസംമുട്ടും വയറുവേദനയും കാണുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കഞ്ചാവിന്റെ അംശം കണ്ടെത്താന്‍ സാധിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ കടയുടെ കാര്യം പുറത്തു വന്നത്.
നര്‍ക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ സുരേഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. മിഠായിയില്‍ കഞ്ചാവ് ചേര്‍ക്കുന്ന കാര്യം ഇയാള്‍ സമ്മതിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നും സ്വീറ്റ്സ് മൊത്തമായി വാങ്ങി അതില്‍ കഞ്ചാവ് ചേര്‍ക്കുകയാണ് ചെയ്യുന്നത്. നിരവധി ബീഹാറികളും ഇയാളുടെ കടയില്‍ സ്ഥിരം ഉപഭോക്താക്കളാണെന്നും ഇവര്‍ക്കുമാത്രമാണ് ഇയാള്‍ വില്‍പ്പന നടത്തൂ എന്നും അയ്യല്‍വാസികള്‍ പറയുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications