കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിയില്‍ കഞ്ചാവ് ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന,പ്രായത്തിനനുസരിച്ച് ലഹരിയുടെ അളവും കൂടും

  • By Neethu
Google Oneindia Malayalam News

ചെന്നൈ: വിദ്യാര്‍ത്ഥികള്‍ക്ക് മിഠായിയില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയ ചെന്നൈ സ്വദേശിനി അറസ്റ്റില്‍. തൊണ്ടിയാര്‍പെട്ടില്‍ കട നടത്തുന്ന സുരേഷ് മല്‍ഹോത്ര എന്ന യുവാവാണ് തിങ്കളാഴ്ച അറസ്റ്റിലായത്. കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ച വിദ്യാര്‍ത്ഥിയ്ക്ക് തലചുറ്റലും വയറുവേദനയും കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

ഇന്ന് റിലീസായ സല്‍മാന്‍ ഖാന്റെ വിവാദ ചിത്രം 'സുല്‍ത്താന്‍' ഇന്നലേ ഓണ്‍ലൈനില്‍!!ഇന്ന് റിലീസായ സല്‍മാന്‍ ഖാന്റെ വിവാദ ചിത്രം 'സുല്‍ത്താന്‍' ഇന്നലേ ഓണ്‍ലൈനില്‍!!

വിദ്യാര്‍ത്ഥികള്‍ അറിയാതെയാണ് മിഠായില്‍ കഞ്ചാവ് ചേര്‍ക്കുന്നത്. മിഠായിയിലെ ലഹരിയുടെ സാനിദ്ധ്യം വിദ്യാര്‍ത്ഥികളെ വീണ്ടും വാങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഉപയോഗിക്കുന്നത് കഞ്ചാവാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ല. സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ ചെറിയ കടയ്ക്ക് മുന്നില്‍ തിങ്ങി കൂടുന്നതില്‍ സംശയം തോന്നിയ നാട്ടുക്കാര്‍ കോര്‍പറേഷനില്‍ പരാതി നല്‍കിയെങ്കില്‍ പോലും നടപടി സ്വീകരിച്ചില്ല.

 porn-06

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയ്ക്ക് കൂട്ടുക്കാര്‍ നല്‍കിയ മിഠായി കഴിച്ചതിനെ തുടര്‍ന്ന് തലചുറ്റലും ശ്വാസംമുട്ടും വയറുവേദനയും കാണുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കഞ്ചാവിന്റെ അംശം കണ്ടെത്താന്‍ സാധിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ കടയുടെ കാര്യം പുറത്തു വന്നത്.

കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ പട്ടി ജീവനോടെ, യുവാക്കളെ തിരിച്ചറിഞ്ഞുകെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ പട്ടി ജീവനോടെ, യുവാക്കളെ തിരിച്ചറിഞ്ഞു

നര്‍ക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ സുരേഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. മിഠായിയില്‍ കഞ്ചാവ് ചേര്‍ക്കുന്ന കാര്യം ഇയാള്‍ സമ്മതിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നും സ്വീറ്റ്‌സ് മൊത്തമായി വാങ്ങി അതില്‍ കഞ്ചാവ് ചേര്‍ക്കുകയാണ് ചെയ്യുന്നത്. നിരവധി ബീഹാറികളും ഇയാളുടെ കടയില്‍ സ്ഥിരം ഉപഭോക്താക്കളാണെന്നും ഇവര്‍ക്കുമാത്രമാണ് ഇയാള്‍ വില്‍പ്പന നടത്തൂ എന്നും അയ്യല്‍വാസികള്‍ പറയുന്നു.

English summary
Police on Monday arrested a Tondiarpet shop-keeper who sold sweets reportedly laced with narcotics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X