കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയുടെ ഭാരം ഒരു മനുഷ്യന്റെ കാലിന് വന്നാലോ? ഭീകരമായൊരു വീഡിയോ കണ്ട് നോക്കൂ...

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: അരുണ്‍ രാജാസിങ് എന്ന 34 കാരനാണ് കാലിന്റെ അമിത വണ്ണം കാരണം ദുരിതമനുഭവിക്കുന്നത്. ഒര മനുഷ്യന്റെ കാലിന് വേണ്ട വണ്ണത്തേക്കാള്‍ നൂറിരട്ടി കൂടുതലാണ് ഇയാളുടെ കാലിന്റെ വണ്ണം.

100 കിലോ ഭാരമാണ് ഇയാളുടെ വലതു കാലിന്. ഒരു കുട്ടിയാനയുടെ ഭാരമാണ് കാലിന് കണക്കാക്കുന്നത്. ജനനത്തില്‍ തന്നെ കാലിന് അമിത ഭാരമായിരുന്നു. ജനിതക വൈകല്യമാണ് ഇത്തരത്തില്‍ വണ്ണം കൂടിയതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

image-21

രാജാസിങിന്റെ അസുഖത്തെ കണ്ടുപിടിക്കുന്നതിന് ഇത് വരെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. സ്ഥിരമായി ഫിസിയോതെറാപ്പിയുടെ മെഡിറ്റേഷനും മാത്രമാണ് ചികിത്സയായി ചെയ്യുന്നത്. അമിതമായി അനുഭവിക്കുന്ന വേദന കുറയ്ക്കുന്നതിന് പോലും കൃത്യമായ മരുന്നില്ല.

തന്റെ ജനിതക വൈകല്യത്തെ മറികടന്ന് സ്വന്തമായി ഒരു ഐടി കമ്പനി നടത്തുകയാണ് രാജാസിങ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. തുടക്കത്തില്‍ വീല്‍ചെയറിന്റെ സഹായത്തോടെ പുറത്തിറങ്ങിയിരുന്നു എങ്കില്‍ പിന്നീട് അതിനും കഴിയാത്ത അവസ്ഥയായി.

വീഡിയോ കണ്ട് നോക്കൂ...

English summary
Man's leg as heavy as a newborn elephant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X