Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ പീഡിപ്പിച്ചു, അമ്മായിയെ കെട്ടാന്‍ ശ്രമം

ചെന്നൈ: പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് ശരിയായിരിക്കും. അല്ലെങ്കില്‍ ഭാര്യയുടെ അമ്മായിയെ വിവാഹം ചെയ്യാന്‍ വേണ്ടി ആരെങ്കിലും ഇത്രയും ക്രൂരത കാണിക്കുമോ. ഭാര്യയെ മര്‍ദ്ദിക്കുകയും നീലച്ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കുകയും ചെയ്ത 33 കാരനാണ് പോലീസിന്റെ പിടിയിലായത്.

ചെന്നൈ താംബരം സ്വദേശിയായ മുഹമ്മദ് അലി എന്ന ശിവകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സുമതി ഒഴിവായി പോയാല്‍ അവരുടെ അമ്മായിയെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നത്രെ ഇയാളുടെ ഈ പരാക്രമങ്ങള്‍. മുഹമ്മദ് അലി എന്ന ഇയാള്‍ ശിവകുമാര്‍ എന്ന കള്ളപ്പേരിലാണ് സുമതിയെ വിവാഹം ചെയ്തത്. നേരത്തെ ഇയാള്‍ ഒരു വിവാഹം കഴിച്ചിരുന്നതായും പോലീസ് പറഞ്ഞു.

tamil-nadu

മലേഷ്യയില്‍ ജോലി ചെയ്യവേയാണ് മുഹമ്മദ് അലി സുമതിയുടെ അമ്മാവനെ പരിചയപ്പെടുന്നത്. താന്‍ ഒരു അനാഥനാണ് എന്നും തനിക്ക് വേണ്ടി ഒരു വധുവിനെ കണ്ടുപിടിക്കണമെന്നും ഇയാള്‍ പറഞ്ഞു. ശിവകുമാര്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അങ്ങനെയാണ് മുഹമ്മദ് അലി എന്ന ശിവകുമാറിന് സുമതിയുടെ അമ്മാവന്‍ സ്വന്തം മരുമകളെ വിവാഹം ചെയ്തുകൊടുത്തത്.

2009 ല്‍ ലക്ഷ്മിപുരത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. താമസിയാതെ ഇയാള്‍ അമ്മാവന്റെ ഭാര്യ ചെന്താമര എന്ന 43 കാരിയുമായി ബന്ധത്തിലായി. സുമതിയെ ഒഴിവാക്കി ചെന്താമരയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ശിവകുമാര്‍ ഭാര്യ സുമതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇയാളുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ സുമതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+